actress and their beauty secrets: ഒരുപാട് പുതിയ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് പോകുന്ന നടിയാണ് അമല പോള്‍. ഏറ്റവുമൊടുവില്‍ ലെവല്‍ ക്രോസ് എന്ന സിനിമയാണ് അമലയുടേതായി റിലീസിനെത്തിയത്. ലെവൽ ക്രോസ്സിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സിനിമാ പ്രൊമോഷനുകളിലും സജീവമായി എത്തിയിരുന്നു. പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കുട്ടിയുടുപ്പ് ധരിച്ച് വന്നു എന്നതിന്റെ പേരില്‍ അമല വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇറക്കം കുറഞ്ഞ ഡ്രസ്സുമിട്ട് കോളേജില്‍ പോയി എന്നതായിരുന്നു നടിയ്‌ക്കെതിരെ വന്ന ആരോപണം.
എന്നാല്‍ അത് തന്റെ സ്വതന്ത്ര്യമാണെന്നും ഇഷ്ടമുള്ളത് ധരിക്കുമെന്നും നടി വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അമല പോള്‍ അതീവ സുന്ദരിയാണെന്ന് പറഞ്ഞുള്ള ആരാധകരുടെ പ്രതികരണമാണ് ശ്രദ്ധ നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടിയും അവതാരകയുമായ പേളി മാണിയുടെ ഷോ യില്‍ പങ്കെടുക്കാന്‍ അമല പോള്‍ എത്തിയിരുന്നു. നടിമാര്‍ എന്നതിലുപരി വ്യക്തിപരമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് അമലയും പേളിയും. രണ്ടാളും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അഭിമുഖത്തില്‍ സംസാരിച്ചതും. ഇതിന് താഴെയാണ് ഇരുവരെയും വാഴ്ത്തി പറഞ്ഞ് കൊണ്ട് ആരാധകരും എത്തിയത്. അങ്ങനെ രണ്ടു അമ്മമാരും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ, അമ്മമാരായപ്പോഴാണ് രണ്ടാളേയും കാണാന്‍ ഭംഗി. മാതൃത്വവും ഒരു അലങ്കാരമാണ്. പേളി ചേച്ചി സാരിയില്‍ സുന്ദരി ആയിരിക്കുന്നു. ആരോ കമന്റ് ചെയ്തു അമ്മമാരായപ്പോള്‍ ആണ് രണ്ടുപേരും കൂടുതല്‍ ഭംഗി എന്ന്.
അതാണ് സത്യം. എന്റെ പൊന്നു പേളി ഇങ്ങനെ സാരിയുടുത്തു വരല്ലേ, ആരേലും കണ്ണ് വയ്ക്കും. ഇപ്പോള്‍ കാണുമ്പോള്‍ റാണി മുഖര്‍ജിയെ പോലുണ്ട്. അമലയുടെയും പേളിയുടെയും ചിരികള്‍ എന്നും മായാതെ നില്‍ക്കട്ടെ. ബിഗ് ബോസ് തൊട്ട് പേളി മാണിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. ഇടിച്ചു താഴ്ത്താൻ പലരും ശ്രമിച്ചുവെങ്കിലും ഉയിര്‍ത്തെഴുന്നേറ്റ് അവിശ്വനീയമായി ഉയരത്തില്‍ എത്തിയ കുട്ടിയാണ് . പേളി സിന്ദൂരം ഇടുമ്പോള്‍ എന്തൊരു ഭംഗിയാണ്. അമല പോള്‍ സാരിയില്‍ വന്നപ്പോള്‍ സൂപ്പറായി, അമല അടിപൊളിയാണ് എന്നിങ്ങനെ താരസുന്ദരിമാരെ വാഴ്ത്തി പറഞ്ഞ് കൊണ്ട് പോവുകയാണ് കമന്റുകള്‍.
actress and their beauty secrets
ഇതിനൊപ്പം പേളിയുടെ യൂട്യൂബ് ചാനലിലൂടെ അവതരണത്തെ കുറിച്ചുള്ള അഭിപ്രായവുമായിട്ടം ചിലരെത്തി. ‘ആദ്യം തന്നെ പോസിറ്റീവ് പറയാം. പേളിയുടെ ചോദ്യങ്ങളും അതിന്റെ ക്വാളിറ്റിയും വളരെ മനോഹരമാണ്. ഇന്‍ട്രോ ഒരു രക്ഷയും ഇല്ല. അതിഥികളെ ഇ ത്രയധികം ഹാപ്പി ആക്കുകയും എന്റര്‍ടെയിന്‍ ചെയ്യുകയും ചെയ്യുന്ന അവതാരിക വേറെയില്ല എന്നാണ് അഭിപ്രായം. ഇനിയൊരു സജഷന്‍ കൂടി പേളിയോട് ഉണ്ട്. അതിഥികള്‍ സംസാരിക്കുന്ന സമയത്ത് നല്ലൊരു കേള്‍വിക്കാരിയാവാന്‍ മറക്കുന്ന പോലെയുണ്ട്. അഥവ ഇനി ഇടയ്ക്ക് കേറി പറഞ്ഞാലും ബാക്കി പറയൂ, എന്ന് പറഞ്ഞ് മാത്രം അടുത്ത ചോദ്യത്തിലോട്ട് ചാടുന്നത് പോലെയുണ്ട്. ഇതുകൂടി മാറ്റിയാൽ നൂറില്‍ നൂറ് മാര്‍ക്ക് തരാം’ എന്നാണ് പേളിയുടെ ഷോ യെ കുറിച്ച് ആരാധകർ പറയുന്നത്.