Uthara Unni New House warning video : പ്രശസ്ത നർത്തകിയും നടിയും അവതാരകയുമായി എല്ലാം മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഉത്തര ഉണ്ണി. പ്രശസ്ത നടിയായ ഊർമിള ഉണ്ണികൃഷ്ണന്റെ മകളാണ് ഉത്തര ഉണ്ണി. ഭാരതനാട്യം നർത്തകിയായി മിനിസ്‌ക്രീനിൽ എത്തിയ ഉത്തര “വവ്വാൽ പസങ്ക” എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. അതെ തുടർന്ന് ലെനിൻ രാജിന്റെ ഇടവപ്പാതി എന്ന ചിത്രത്തിലും താരം അഭിനയിച്ചു.
ഈ ഒരു ഇടവപാതി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക്കുള്ള താരത്തിൻറെ അരങ്ങേറ്റം. അവതാരകയായും താരം മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ഉത്തര ഉണ്ണി യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൌൺസിലിൽ അംഗമാണ്. നിരവധി ഷോർട് ഫിലിമുകൾ, വീഡിയോ ആൽബങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതുകൂടാതെ പല ആൽബങ്ങൾ ഷോർട്ട് ഫിലിമുകൾ തുടങ്ങിയവയുടെ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ആണ് ഉത്തര. നിരവധി അവാർഡുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
ടെലിവിഷനിൽ നിരവധി ഡാൻസ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ള താരം അവതാരകയായും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളത്ത് പ്രവർത്തിക്കുന്ന ടെമ്പിൾ സ്റ്റെപ്സ് എന്ന ഡാൻസ് സ്കൂളിന്റെ നടത്തിപ്പുമായി മുന്നോട്ട് പോവുകയാണ് താരം. 2021ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഉത്തരയുടെ ഭർത്താവ് നിതേഷ് നായർ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ് മാൻ ആണ്. 2023 ജൂലൈ 6 ൽ ഇവർക്ക് ഒരു പെൺകുഞ്ഞു ജനിക്കുന്നത്. ദീമഹി നിതേഷ് നായർ എന്നാണ് മകളുടെ പേര്. തന്റെ എല്ലാ വിശേഷങ്ങളും താരം തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്.
ഈയടുത്ത് താരം പങ്ക് വെച്ച മകളുടെ ചിത്രങ്ങൾ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഇപോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പുതിയ വീട് പുതിയ തുടക്കം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ഉത്തരക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.