nick jonas became jeeju of india: ജനുവരിയിൽ ജോനാസ് ബ്രദേഴ്സിൻ്റെ മുംബൈയിലെ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോഴാണ് ഗായകൻ നിക്ക് ജോനാസിനെ ആൾക്കൂട്ടം ‘ജിജു ജിജു’ ( അളിയാ, അളിയാ) എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് വൈറലായിരുന്നു. പിന്നേ പലപ്പോഴും പല സന്ദർഭങ്ങളിലും പാപ്പരാസികളും നിക്കിനെ ഇങ്ങനെ വിളിക്കാറുണ്ട്. ഇന്ത്യൻ നടിയായ പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതിന് ശേഷം നിക്ക് ‘നാഷണൽ ജിജു’ (ദേശീയ അളിയൻ) ആണെന്ന് വിശേഷിപ്പിക്കുന്ന മീമുകൾ സോഷ്യൽ മീഡിയയിൽ ഏറെയാണ് . അടുത്തിടെ ദ ടുനൈറ്റ് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരകൻ ജിമ്മി ഫാലനോടും അമേരിക്കൻ പ്രേക്ഷകരോടും താൻ ഇന്ത്യയിൽ ‘നാഷണൽ ജിജു’ വാണെന്ന് വ്യക്തമാക്കുകയാണ് നിക്ക് ജോനാസ്.
ജിമ്മിയുമായുള്ള സംഭാഷണത്തിനിടെ നിക്ക് ‘ജിജു’ എന്ന ടാഗ് വിശദീകരിച്ചു “നിങ്ങൾക്ക് അറിയാവുന്നത് പോലെ ഞാൻ പ്രിയങ്കയെയാണ് വിവാഹം കഴിച്ചത്. ഞങ്ങൾ വിവാഹിതരായപ്പോൾ ഈ ഹാഷ്ടാഗ് ആരംഭിച്ചു. ഞാൻ ‘നാഷണൽ ജിജുവാണ്’ ജിജു എന്നാൽ മൂത്ത സഹോദരിയുടെ ഭർത്താവ് എന്നാണ് അർത്ഥമാക്കുന്നത്, അതിനാൽ ഫലത്തിൽ ഞാൻ ഇന്ത്യയുടെ ജ്യേഷ്ഠനാണ്.
മുംബൈയിലെ ജോനാസ് ബ്രദേഴ്സ് പരിപാടിയിലെ ഒരു ദൃശ്യവും ഈ സമയം പ്ലേ ചെയ്തിരുന്നു, അതിൽ ജോ ജോനാസും കെവിൻ ജോനാസും അദ്ദേഹത്തെ “ജിജു” എന്ന് പരിചയപ്പെടുത്തുന്നത് കാണാൻസാധിക്കും. അത് കൂടാതെ നിക്ക് ജോനാസ് സ്റ്റേജിലേക്ക് എത്തുമ്പോൾ ജനക്കൂട്ടം ‘ജിജു ജിജു’ എന്ന് വിളിക്കുന്നതും ഇതിൽ വ്യക്തമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഇന്ത്യൻ സംസ്കാരത്തെയും ആചാരങ്ങളെയും വിലമതിക്കുന്ന വ്യക്തിയാണ് നിക്ക് എന്ന് വിശദീകരിച്ചു. “അവൻ വളരെ ആദരവുള്ള വ്യക്തിയാണ്. ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു. കഴിയുന്നത്ര ഇന്ത്യക്കാരാകാൻ ശ്രമിക്കുന്നുണ്ട്”.
nick jonas became jeeju of india
താൻ ഒരു പഞ്ചാബിയാണെന്നാണ് പ്രിയങ്ക പലപ്പോഴും പറയാറുണ്ട്. പ്രിയങ്കയുടെ കുടുംബം നിക്കിനെ ‘നിക്ക് ജിജു’ എന്ന് വിളിക്കാൻ തയ്യാറായിരുന്നെങ്കിലും, ‘നാഷണൽ ജിജു’ ആകുമെന്ന് നിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മധു ചോപ്ര അഭിമുഖത്തിൽ പറഞ്ഞു.
വിജയ് നായകനായ തമിഴൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. അതിനു മുൻപേ 2000 ലോക സുന്ദരി പട്ടവും താരം നേടിയിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രിയങ്ക നായികയായി അഭിനയിച്ചു. നായികയായി മാത്രം അല്ല, നെഗറ്റീവ് റോളിലും താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. 2008 ൽ ഫാഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്. 2018 ലാണ് പ്രിയങ്ക നിക്കിനെ വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകൾ ഉണ്ട്.