കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള ഈ കുട്ടി താരങ്ങൾ ആരാണെന്ന് മനസ്സിലായോ; തൻറെ പഴയ ഫോട്ടോ ശേഖരത്തിൽ നിന്നും ചിത്രം പങ്കുവെച്ച് ജയപ്രകാശ് പയ്യന്നൂർ..!! Gopika Anil And Keerthana Anil With Dileep And Kavya Madhavan

0

Gopika Anil And Keerthana Anil With Dileep And Kavya Madhavan : മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ മലയാളത്തിന്റെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായിരുന്ന സാന്ത്വനത്തിലൂടെ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലിന്റെയും സിനിമ താരമായ ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം നടന്നത്. നടനായും, ടെലിവിഷൻ

അവതാരകനായും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഗോപികയുടെയും അനിയത്തി കീർത്തനയുടെയും കുട്ടിക്കാലത്തെ ഫോട്ടോയാണ്. ജയപ്രകാശ് പയ്യന്നൂർ

എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കാവ്യയുടെയും ദിലീപിൻ്റെയും കൂടെയിരിക്കുന്ന രണ്ടു കുഞ്ഞു താരങ്ങളാണ് ചിത്രത്തിലെ ഹൈലൈറ്റ്.. ഫോട്ടോയ്ക്ക് താഴെ ‘എന്റെ ഫോട്ടോ ശേഖരത്തിൽ നിന്നും, 2003 – ഇൽ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനിൽ വെച്ചെടുത്ത ഒരു ചിത്രമാണിത് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ആ ഒരു സിനിമയിൽ സിനിമയിൽ കാവ്യ ദിലീപിന്റെ മകളായി ആണ്

ഗോപികയും കീർത്തനയും അഭിനയിച്ചിരിക്കുന്നത്. അത്തരത്തിൽ ഇവർ ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണിത്. അന്ന് ലൊക്കേഷനിൽ വന്നപ്പോൾ കാവ്യയുടെയും, ദിലീപിന്റെയും കൂടെ എടുത്ത ഒരു കുഞ്ഞു ഫാമിലി ഫോട്ടോ.’ നിരവധി സിനിമകൾക്ക് സ്റ്റിൽ ഫോട്ടോഗ്രാഫറായി തിളങ്ങിയ ജയപ്രകാശ് പയ്യന്നൂർ പങ്കുവെച്ച ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. നിരവധി ആരാധകരാണ് കുട്ടിക്കാലത്തെ ഗോപികയെയും, കീർത്തനയെയും കണ്ട് ലൈക്കും കമൻറുമായി വന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.