പ്രണയദിനത്തിൽ മമിതക്ക് നസ്ലിന്റെ അത്യുഗ്രൻ പ്രണയ സമ്മാനം; പ്രണയദിനത്തിൽ ആരാധകർക്ക് വിരുന്നൊരുക്കാൻ എത്തുന്നു പ്രേമലു.!! Premalu movie Release On February 9th 2024

0

Premalu movie Release On February 9th 2024 : ഫെബ്രുവരി 14 ആണല്ലോ പ്രണയിതാക്കളുടെ ദിനം എന്ന് അറിയപ്പെടുന്നത്. ഈ ഒരു ദിവസത്തോടനുബന്ധിച്ച് നമ്മുടെ കേരളത്തിൽ നിരവധി സിനിമകളാണ് പുറത്തിറങ്ങുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫെബ്രുവരി 9 ന് റിലീസ് ചെയുന്ന പ്രേമലു എന്ന സിനിമ. ഗിരീഷ് എ ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലൻ, മമിത ബൈജു എന്നി താരങ്ങളാണ്.

പ്രേക്ഷർക്ക് ഏറെ ഇഷ്ടപ്പെട്ട വളരെ രസകരമായ അഭിനയം കാഴ്ച വെക്കുന്ന ഒരു ജോഡിയാണ് ഇവർ. നസ്ലന്റെയും മമിതയുടെയും അഭിനയം വളരെ മുൻപ് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളതാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിന് മാറ്റ് കൂറ്റൻ എത്തുന്ന മറ്റു താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും തന്നെ ഇത് ഒരു മുഴുനീള കോമഡി റൊമാന്റിക് എന്റർടൈൻമെന്റ് മൂവി ആണെന്ന് മനസിലാക്കാവുന്നതാണ്.

സിനിമാസ്വാദകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ കാണാവുന്നതാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഈ മികച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രേമലു എന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം പൂർണമായുംനിർമിച്ചിരിക്കുന്നത്. സുഹൈല്‍ കോയ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

ചിത്രത്തിന്‍റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, ആക്ഷൻ: ജോളി ബാസ്റ്റിൻ, , ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്,മേക്കപ്പ്: റോണക്സ് സേവ്യർ, പിആര്‍ഒ: ആതിര ദില്‍ജിത്ത് തുടങ്ങിയവരാണ്.

Leave A Reply

Your email address will not be published.