പുതിയ സംവിധായകർക്ക് മോഹൻലാൽ അപ്രാപ്യമാണോ? മനസ് തുറന്നു മോഹൻലാൽ

mohanlal speaks about working with newcomers: മലയാളത്തിന് എക്കാലത്തും മികച്ച സിനിമകൾ സംഭാവന ചെയ്ത നടനാണ് മോഹൻലാൽ. നിരവധി എഴുത്തുകാരുടെയും സംവിധായകരുടെയും കൂട്ടുകെട്ടിൽ പിറന്ന ഒത്തിരി മോഹൻലാൽ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്ക്കരൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരും സംവിധായകരും മലയാള സിനിമയിൽ വന്നിട്ടും എന്തുകൊണ്ട് മോഹൻലാൽ അവരുമായി സിനിമ ചെയ്യുന്നില്ല, മോഹൻലാൽ അവർക്ക് അപ്രാപ്യമാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. താൻ ആർക്കും അപ്രാപ്യനല്ല എന്നെ ആവേശം കൊള്ളിക്കുന്ന കഥകൾ വന്നാൽ ആരുമായും സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.

കഴിവുള്ള പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ പക്ഷെ പലപ്പോഴും അവർ കൊണ്ടുവന്ന കഥകൾ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ചിത്രീകരണം നടക്കുന്ന തരുൺമൂർത്തിയുട സിനിമ ചെയ്യാൻ എട്ടു വർഷമെടുത്തെന്നും ഇപ്പോൾ അതൊരു വ്യത്യസ്തതയുള്ള സിനിമയായി മാറിയെന്നും മോഹൻലാൽ പറഞ്ഞു.പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ. അവരൊക്കെ മുൻപ് ചില കഥകളുമായി വന്നിരുന്നു അതൊക്കെ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളവയായിരുന്നു അത് ബ്രേക്ക് ചെയ്യുന്ന കഥയുമായി ആരും വന്നിട്ടില്ല.അത്തരത്തിൽ വന്നതാണ് ഇപ്പോൾ ഞാൻ ചെയ്യുന്ന തരുൺ മൂർത്തി സിനിമ. ആ സിനിമ ചെയ്യാൻ ഞങ്ങൾ എട്ടു വർഷം എടുത്തു. ഇത്രയും കാലം കൊണ്ട് അതിന്റെ കഥയിൽ നിരവധി മാറ്റം വന്നു. ഇപ്പൊ അത് വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്.

നേര് എന്ന സിനിമയൊക്കെ വളരെ ചെറിയ സിനിമയാണ്. ചിലർ എന്നോട് പറഞ്ഞ ചില കഥകൾ മോഹൻലാൽ എന്ന താരത്തിന് വേണ്ടിയുള്ള കഥകളായിരുന്നു. അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം. അപ്പൊ ആ കഥയിൽ പല സിനിമകളുടെയും സ്വാധീനം വരും. ഞാൻ എത്രയോ കഥകൾ കേൾക്കുന്നുണ്ട്. എന്റെ അടുത്ത് വരാൻ അപ്രാപ്യമാണ് എന്നൊക്കെ ആൾക്കാർ പറയുന്നുണ്ടാകും പക്ഷെ അങ്ങനെയൊന്നും ഇല്ല. നമ്മെ ആവേശം കൊള്ളിക്കുന്ന ഒരു കഥ വരണ്ടേ എന്നാണ് മോഹൻലാൽ ചോദ്യത്തിനുള്ള മറുപടിയായി നൽകിയത്.

mohanlal speaks about working with newcomers

മോഹൻലാലിന്റെ ഏറ്റവും വരാനിരിക്കുന്ന ചിത്രമാണ് ബറോസ്.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. 3D യില്‍ ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിജോ പുന്നൂസാണ്.മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ചിത്രം ഓണം റിലീസായി തിയേറ്ററുകളിൽ എത്തും.