Manju Warrier and Soubin Eid celebration : മലയാളം സിനിമ ഇൻഡസ്ട്രയിൽ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശോഭിച്ചു നിൽക്കുന്ന ആളാണ് സൗബിൻ ഷാഹിർ. 2003 -ൽ അസിസ്റ്റൻറ് ഡയറക്ടർ ആയി തൻ്റെ കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് സംവിധായകനായും നിർമ്മാതാവായും തൻ്റെ കഴിവ് തെളിയിച്ചു. മാത്രമല്ല, സുഡാനി ഫ്രം നൈജീരിയ, അംബിളി, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിലൂടെ തൻ്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിൽ ഇടംനേടാനും അദ്ദേഹത്തിനുകഴിഞ്ഞു.
ഈയിടെ അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നത്. സൗബിൻ പെരുന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് തൻ്റെ പെരുന്നാൾ ദിനചിത്രങ്ങൾ ആരാധകർക്കു പങ്കുവച്ചിരുന്നു. സൂപ്പർസ്റ്റാർനൊപ്പമുള്ള പെരുന്നാൾ ചിത്രങ്ങൾ കണ്ട അംബരപ്പിലാണ് ആരാധകർ.

വിശ്വാസികൾ ഒന്നടക്കം ഈദുൽ ഫിത്ർ ആഘോഷിക്കുകയാണ്.ആഘോഷത്തിനു മാറ്റുകൂട്ടാൻ നടൻ സൗബിൻ ഷാഹിറിൻ്റെ വീട്ടിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്നൊരു അതിഥികൂടി എത്തി. മറ്റാരുമല്ല മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സൗബിൻ്റെ കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വന്നിരിക്കുകയാണ് മജ്ഞു വാര്യർ. താരത്തോടൊപ്പമുള്ള ചിത്രങ്ങൾ സൗബിൻ തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.
സൗബിൻ ഷാഹിർ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ജാക്ക് ആൻഡ് ജിൽ, വെള്ളരി പട്ടണം എന്നീ സിനിമകളിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചിരിക്കുന്നത് . ഇതിനു മുൻപും ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സൗബിനുമായി നൈറ്റ് റൈഡിനുപോയ ചിത്രം മഞ്ജുവാര്യർ മുൻപ് പങ്കിട്ടിരുന്നു. ഇപ്പോൾ മഞ്ജു വാര്യരുമൊത്തുള്ള ഈദ് ആഘോഷങ്ങളുടെ ചിത്രം പങ്കിട്ടിരിക്കുകയാണ് സൗബിൻ.