മോഹൻലാലും, പൃഥ്വിരാജ് സുകുമാരനും ഒന്നിച്ചഭിനയിച്ച എൽ 2: എമ്പുരാൻ റിലീസ് ചെയ്തതുമുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടി മുന്നേറുകയാണ്. മറ്റൊരു മലയാള സിനിമക്കും സ്വോപ്നംകാണാൻ കഴിയാത്തവിധം എമ്പുരാൻ ഉയരങ്ങൾ കീഴടക്കുന്നു. ലോകമെമ്പാടും റിലീസ് ചെയ്ത് വെറും 5 ദിവസത്തിനുള്ളിൽ ഈ ചിത്രം 200 കോടി കടന്നതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായി ഇത് മാറി. ഇന്ത്യൻ ബോക്സ് ഓഫീസിൽ വിക്കി കൗശലിന്റെ ‘ചാവ’യാണ് ഇതിനുമുൻപ് ഇത്രയും വലിയ കളക്ഷൻ നേടിയ ചിത്രം .
‘ചാവ’ 7 ദിവസത്തിനുള്ളിൽ 200 കോടി കടന്നിരുന്നു. എന്നാൽ ‘ചാവ’യെ മറികടന്ന് മോഹൻലാലിന്റെ പുതിയ ചിത്രം 2025 ലെ ഏറ്റവും വേഗത്തിൽ 200 കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഡിസ്‌നിയുടെ സ്‌നോവൈറ്റ്, ജേസണ്‍ സ്റ്റാഥത്തിന്റെ വര്‍ക്കിംഗ് മാന്‍ എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് എമ്പുരാൻ എത്തിനിൽക്കുന്നത്. മാർച്ച് 27 നാണ് എമ്പുരാൻ പ്രദർശനത്തിനെത്തിയത്.

വിവാദങ്ങൾ കളക്ഷനിൽ വൻ കുതിപ്പുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ നിന്ന് മാത്രം 50 കോടിയാണ് എമ്പുരാൻ കളക്ട് ചെയ്തത്. 85 കോടി ഇന്ത്യക്കു പുറത്തുനിന്നും ചിത്രം കളക്ട് ചെയ്തു. 48 മണിക്കൂറിനകം 100 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു.വിവാദത്തെ തുടർന്ന് റീഎഡിറ്റ് ച്യ്ത ചിത്രം അധികം വൈകാതെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും.
പുറത്തുവന്നതുപ്രകാരം പുതിയ പതിപ്പിൽ 24 വെട്ടുകളാണ് എന്ന് റിപ്പോർട്ട്. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്ന പേരിൽനിന്നും ബൽദേവ് എന്നാക്കുകയും എൻ ഐ എ യുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചയ്തു. രണ്ടുമിനിറ്റ് എട്ടു സെക്കൻഡ് ഭാഗമാണ് എഡിറ്റ് ച്യ്തുകളഞ്ഞത്. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.
