മടങ്ങിവരവിൽ അതിസുന്ദരിയായി ടെസ; വിഡിയോ വൈറൽ!!

actress tessa photos goes viral: സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവു നടത്തിയ ടെസ ജോസഫിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. മിനി സ്‌ക്രീനിലൂടെയാണ് ടെസ തന്റെ കരിയർ തുടങ്ങിയത്. സീരിയലിൽ തുടങ്ങി പിന്നീടാണ് അവർ സിനിമയിലേക്ക് പിന്നീട് കാൽവെപ്പ് നടത്തിയത്. അതിനെ തുടർന്ന് ഒരു ചാനൽ പരിപാടിയിലും താരം അവതരികയായിരുന്നു. ജിസ് ജോയ് സംവിധാനം ചെയ്‌ത തലവൻ എന്ന ചിത്രത്തിലൂടെ ബിഗ്‌സ്ക്രീനിലേക്ക് തിരികെയെത്തിയ ടെസ ആ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. സിനിമയുടെ വിജയാഘോഷത്തിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. കറുത്ത സാരിയിൽ അതിമനോഹരിയായി എത്തിയ നടിയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും താരത്തിന്റെ സൗന്ദര്യത്തിനു ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകർ കണ്ടെത്തിയിട്ടുള്ളത്. കാണാൻ ഇപ്പോഴും ചെറുപ്പകാരിയെ പോലെ ഉണ്ടെന്നും ചിത്രത്തിന് പലരും കമന്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ഫിറ്റ്നസിന്റെയും ചെറുപ്പം നിലനിർത്തുന്നതിന്റെയും രഹസ്യം എന്താണെന്നു ചോദിക്കുന്നവരും ഉണ്ട്. പട്ടാളം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ടെസ, പിന്നീട് ചലച്ചിത്രമേഖലയിൽ നിന്നും ദീർഘമായ ഇടവേള എടുക്കുകയായിരുന്നു. ഈ സിനിമയിലെ ഗാനങ്ങളും കോമഡി രംഗംങ്ങളും ഇന്ന് പ്രേക്ഷകർ ഓർക്കാറുണ്ട്. നിരവധി ആർട്ടിസ്റ്റുകൾ അഭിനയിച്ച സിനിമ ഇപ്പോഴും പേക്ഷകരുടെ ഹിറ്റ് ലിസ്റ്റ് ഇത് നിന്നും പോയിട്ടില്ല. ജ്യോതിർമയിയും ചിത്രത്തിൽ മറ്റൊരു നായികയാണ്. ഇതിൽ മമ്മൂട്ടിയോടൊപ്പം ബിജു മേനോനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

ഈ ചിത്രത്തിനെ ഡിങ്കിരി പട്ടാളം എന്ന ഗാനം അക്കാലത്തെ കുട്ടികളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു. ഏറെ ശ്രദ്ധ നേടിയ ചക്കപ്പഴം സീരിയലിലാണ് പിന്നീട് പ്രേക്ഷകർ ടെസയെ കണ്ടത്. ലളിത കുഞ്ഞുണ്ണി എന്ന ചക്കപഴത്തിലെ കഥാപാത്രവും ആരാധകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സീരിയലിലൂടെ താരത്തിന്റെ മടങ്ങി വരവ് ഉണ്ടാകുമോ എന്ന് പ്രക്ഷേകർ വളരെ ആകാംഷയോടെ ചോദിച്ചിരുന്നു. പിന്നെയും മാസങ്ങൾക്കു ശേഷമാണു താരം സിനിമയിലേക്ക് തിരിച്ചു വന്നത്. തലവൻ എന്ന സിനിമയിൽ ‘രേഷ്‌മ’ എന്ന കഥാപാത്രത്തെയാണ് ടെസ അവതരിപ്പിച്ചത്.

actress tessa photos goes viral

ബിജു മേനോൻ ആസിഫ് അലി തുടങ്ങിയവർ മത്സരിച്ചു അഭിനയിച്ച ഈ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. തീയറ്ററുകളിൽ ഹിറ്റ് ആയ ചിത്രം ഇപ്പോൾ ഒ ടി ടി യിലും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നടിയുടെ പ്രകടനം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങളും തേടിയെത്തുന്നുണ്ട്. സിനിമയിൽ ഇനി വരുന്ന നല്ല വേഷങ്ങൾ തുടർന്ന് അഭിനയിക്കാനാണ് നടിയായ ടെസയുടെ തീരുമാനം. ടെസയുടെ ഭർത്താവും കുട്ടികളും അബുദാബിയിലാണ് താമസം. മാതാപിതാക്കൾ കൊച്ചിയിലും. പ്രൊജക്‌ടുകൾ വരുമ്പോൾ നാട്ടിലേക്കു വരുകയാണ് ടെസയുടെ പതിവ്.