“ദേവദൂതൻ” ചരിത്ര വിജയം ; വിജയകരമായ 50 ദിവസത്തെ പ്രദർശനം !!

devadoothan gross collection goes high: റീ റിലീസ് ചെയ്‌ത്‌ 6 ആഴ്‌ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ദേവദൂതൻ പ്രദർശനം ഇപ്പോഴും തുടരുകയാണ്. ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് വേർഷനാണ് പ്രദർശനത്തിലെത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ തിയറ്ററിൽ അൻപതാം ദിവസത്തിലേക്ക് കടന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മറ്റു ഭാഷകളിലെ റീ റിലീസ് ചിത്രങ്ങളുടെ കളക്ഷണുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണറിയുന്നത്. കേരളത്തിന് പുറമേ ജി സി സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും മികച്ച കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്.

2000ൽ ദേവദൂതൻ ആദ്യമായി റിലീസ് ചെയ്തപ്പോൾ പല കാരണങ്ങൾ കൊണ്ടും ചിത്രം പരാജയപ്പെട്ടു. 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിക്കുന്നത്. കോവിഡ് കാലത്താണ് ദേവദൂതനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചർച്ചയായിരുന്നു. ദേവദൂതൻ വീണ്ടും തീയറ്ററിൽ എത്തിക്കാനുള്ള അവസരം ‘ഹൈ സ്റ്റുഡിയോസ്’ എന്ന സ്ഥാപനം ഏറ്റെടുത്തു. സിബി മലയിൽ സംവിധാനം ചെയ്ത് രഘുനാഥ് പാലേരി എഴുതിയ ഈ ത്രില്ലർ ചിത്രം ഹൊറർ – മിസ്റ്ററി ജോണറിൽ ഉള്ളതാണ്.

devadoothan gross collection goes high

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് പ്രൊഡ്യൂസർ. വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. സന്തോഷ്.സി.തുണ്ടിയിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ.ഭൂമിനാഥനാണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിൽ കെ. ജെ. യേശുദാസ്, ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ഗായകർ.