“ഇനി അല്പം മോഡേൺ ആകാം” സജിൻ ചേട്ടൻറെ ക്ലിക്കും ഗ്ലാസും; കിടിലൻ ലുക്കിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഗോപിക അനിൽ.!! Gopika Anil New images Click by Sajin

0

Gopika Anil New images Click by Sajin : സാന്ത്വനം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗോപിക അനിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ അഭിനയ മികവ് പ്രേക്ഷകർക്കും മുൻപിൽ കാഴ്ച വെക്കുവാൻ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നെയും

നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അതിനുശേഷം ഡോക്ടർ എന്ന തന്റെ കരിയറിലേക്ക് തിരിച്ച താരം ആ രംഗത്ത് തന്റെ കഴിവ് തെളിയിക്കാൻ ശ്രമിച്ചു. എന്നാൽ തൻറെ അച്ഛൻറെ നിർബന്ധപ്രകാരം വീണ്ടും അഭിനയത്തിലേക്ക് ഇറങ്ങുകയായിരുന്നു ഗോപിക അനിൽ. അങ്ങനെ പാഷനും പ്രൊഫഷനും അഭിനയമായി മാറ്റിയ ഗോപികയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് പാരമ്പരയായിരുന്ന സാന്ത്വനത്തിന് പുറമേ മഴവിൽ മനോരമയിൽ

സംപ്രേക്ഷണം ചെയ്തിരുന്ന കബനി അടക്കം നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. വിവാഹിതയായി ഗോവിന്ദ് പത്മസൂര്യക്കൊപ്പം കുടുംബജീവിതവുമായി മുന്നോട്ടു പോകുമ്പോഴും താരത്തിനെ സംബന്ധിക്കുന്ന വിശേഷങ്ങളൊക്കെ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിൻറെ വിശേഷങ്ങളെല്ലാം വൈറൽ ആവാറുണ്ട്. ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ വിവാഹ ചിത്രങ്ങളും വിവാഹത്തിന് മുൻപേയുള്ള ലുക്കും ഒക്കെയാണ്.

സാന്ത്വനത്തിൽ അഞ്ജലിയുടെ ശിവനായി എത്തിയ സജിൻ പകർത്തിയ ഒരു ചിത്രമാണ് ഇത്. ഗോപിക അനിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയും മുല്ലപ്പൂവും ഒക്കെ അണിഞ്ഞ് ട്രഡീഷണൽ ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ചിരിക്കുന്ന ഗോപികയുടെ ചിത്രം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. താരത്തിൻറെ വിവാഹം കഴിഞ്ഞുവെങ്കിലും അഭിനയരംഗത്ത് അഞ്ജലിയായി തന്നെ തഗോപിക തുടരണം എന്ന് തന്നെയാണ് ഓരോ ആരാധകരും ആഗ്രഹിക്കുന്നത്.

Leave A Reply

Your email address will not be published.