Thejus Jyothi Malavika Krishnadas Baby 1

പ്രവചനം പോലെ പെൺകുഞ്ഞ്; പ്രസവവേദന എല്ലാം സഹിച്ച ശേഷം സിസേറിയൻ, കാത്തിരിപ്പുകൾ അവസാനിപ്പിച്ച് കുഞ്ഞിനെ കാണിച്ച് മാളവിക കൃഷ്ണദാസ് | Malavika Krishnadas

Malavika Krishnadas Baby

പ്രസവ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ് (Malavika Krishnadas Baby). തന്റെ യൂട്യൂബ് വ്ലോഗിലൂടെയാണ് കുഞ്ഞിന്റെ ജെന്റർ അടക്കമുള്ള കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ജനിച്ചശേഷം കുഞ്ഞിനോടാപമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തെങ്കിലും ജെൻഡർ പറയാത്തതിനെ ചൊല്ലിയുള്ള ചർച്ചകൾ നടന്നിരുന്നു. ഇതിനിടയിലാണ് തന്റെ കുഞ്ഞിന്റെ മുഖം അടക്കം പങ്കുവച്ചുകൊണ്ട് മാളവിക (Malavika Krishnadas) എത്തിയത്. കുഞ്ഞിന്റെ വരവും ആശുപത്രിയിലെ ചില നല്ല നിമിഷങ്ങളുമെല്ലാം വീഡിയോയിൽ പറയുന്നു.

മാളവികക്ക് പെൺക്കുഞ്ഞായിരുക്കും എന്നാണ് ആരാധകർ പ്രവചിച്ചിരുന്നത്. ആ പ്രവചനം ശരിയായിരിക്കുകയാണ്. പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. സിസേറിയൻ ആയിരുന്നു. നവംബർ രണ്ടാം തീയതി ജനനം എന്നാണ് മാളവിക പറഞ്ഞത്. ആശുപത്രിയില്‍ എത്തിയ ദിവസം വലിയ കുഴപ്പങ്ങൾ ഇല്ലായിരുന്നു. പിവിയും മറ്റുമൊക്കെ ചെയ്തതിന്റെ വേദനയും അസ്വസ്ഥതയും തനിക്ക് ഉണ്ടെങ്കിലും ഈ നിമിഷങ്ങളെല്ലാം താൻ ആസ്വദിക്കാന്‍ ശ്രമിക്കുകയാണ് എന്ന് മാളവിക (Malavika Krishnadas) പറയുന്നു.

Thejus Jyothi Malavika Krishnadas Baby 2

എന്നാൽ നോര്‍മല്‍ ഡെലിവറിക്കുള്ള പൊസിഷനില്‍ നിന്നും കുഞ്ഞ് നേരെ ഓപ്പോസിറ്റ് ആയി തിരിഞ്ഞതോടെ സിസേറിയന്‍ ചെയ്യാമെന്ന് തീരുമാനത്തിലേക്ക് എത്തി. പ്രസവത്തിനുള്ള പെയിന്‍ എല്ലാം മാളവിക (Malavika Krishnadas) അനുഭവിച്ചതിനുശേഷമാണ് സിസേറിയന്‍ വേണമെന്ന് പറയുന്നത് എന്ന് ഭർത്താവ് തേജസ്‌ (Thejus Jyothi) പറയുന്നു. എങ്ങനെയാണെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് മാത്രമേ തനിക്കുള്ളുവെന്ന് മാളവിക പറയുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനോടുവിൽ ഉച്ചയ്ക്ക് 12 മണിക്ക് മാളവിക ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്ന് കിലോയ്ക്ക് മുകളിലാണ് കുഞ്ഞിന്റെ ഭാരം. അച്ഛൻ കുഞ്ഞിനെ ആദ്യമായി കയ്യിലെടുക്കുന്ന വൈകാരിക നിമിഷമെല്ലാം വിഡിയോയിൽ കാണിക്കുന്നു. കുഞ്ഞിന്റെ മുഖവും കാണിക്കുന്നുണ്ട്.

Thejus Jyothi Malavika Krishnadas Baby 3

വീട്ടിൽ നിന്ന് ആശുപതിയിലേക്ക് പോകുന്ന വീഡിയോ ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുന്നതോടെയാണ് അവസാനിക്കുന്നത്. ഓരോ നിമിഷത്തിലും മാളവികയെ ചേർത്തു നിർത്തിയും സമാധാനിപ്പിച്ചുമെല്ലാം തേജസ്‌ കൂടെത്തന്നെ ഉണ്ടായിരുന്നു. ഇതോടെ തേജസിന്റെ (Thejus Jyothi) പിന്തുണയെ കുറിച്ചാണ് എ്ല്ലാവരും പ്രശംസിക്കുന്നത്. ഇതുപോലെ വിഷമഘട്ടത്തിൽ സ്‌നേഹിക്കാനും ചേര്‍ത്ത് പിടിക്കാനും ഹസ്ബന്‍ഡ് കൂടെ ഉള്ളപ്പോള്‍ എല്ലാം ഹാപ്പി ആകുമെന്നും, കുഞ്ഞിനും അമ്മക്കും നല്ലതുവരട്ടെ എന്നുമാണ് ആരാധകര്‍ പറയുന്നത്. Thejus Jyothi Malavika Krishnadas Baby Birth

Read also: പെൺകുട്ടികളായാൽ ഇങ്ങനെ വേണം സ്വന്തമായി അധ്വാനിച്ച് വിവാഹം നടത്തി ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ