methil devika got pr in australia: അറിയപ്പെടുന്ന മോഹിനിയാട്ടം കലാകാരിയും,കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അനുഗ്രഹീത കലാകാരിയുമായ മേതിൽ ദേവികയുടെ വിശേഷങ്ങൾ എപ്പോളും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.നൃത്തതിൽ നിന്നും നായികയിലേക്കുള്ള യാത്രയുടെ തുടക്കമെന്നോണം,സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന, ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
സെപ്റ്റംബർ 20 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിനിടയിൽ ദേവികയുടെ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചു.ഓസ്‌ട്രേലിയയിൽ സ്ഥിരതാമസം അനുവദിച്ചു കൊണ്ടുള്ള റസിഡന്റ്സ് വിസ സ്വന്തമാക്കിയിരിക്കുകയാണ് താരം.ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലന്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചു നൽകിയത്. മകനോപ്പം ഇനി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കുകയാണെന്ന വാർത്ത തന്റെ സോഷ്യൽമീഡിയയിലൂടെ താരം കുറിച്ചതിങ്ങനെ.
methil devika got pr in australia
“ഗ്ലോബൽ ടാലന്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് എനിക്ക് പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തിൽ ഒരാളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്.ഇപ്പോൾ ഞാനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അർഹത നേടിയിരിക്കുകയാണ്.’’