പവി കെയർ ടേക്കർ,കിൽ,ബാഡ് ബോയ്സ് 4, തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ചയിൽ ഒടിടി റിലീസുകൾക്കായി എത്തുന്നു!!

new ott release for the week: പുതിയ ചിത്രങ്ങൾ ഈ ആഴ്ച്ച ഒ ടി ടി റിലീസിങ്ങിനായി എത്തുന്നു.പവി കെയർ ടേക്കർ ബോളിവുഡ് ചിത്രം കിൽ ഹോളിവുഡ് ചിത്രം ബാഡ് ബോയ്സ്4 തുടങ്ങിയ ചിത്രങ്ങൾ ആണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്നത്.ആസിഫലി ബിജുവിനെ കൂട്ടുകെട്ടിൽ ഒരുങ്ങിയ തലവൻ സിനിമയും ഈ മാസം ഒ ടി ടി റിലീങ്ങിനായി എത്തും.

പവി കെയർ ടേക്കർ
ദിലീപ് നായകനായി എത്തിയ ചിത്രമാണ് പവി കെയർ ടേക്കർ.സെപ്റ്റംബർ 6 ന് ചിത്രം ഒ ടി ടി യിലെത്തും.മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.വിനീത് കുമാറാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഏപ്രിൽ 26 നാണ് ചിത്രം തിയ്യറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്.തിയറ്ററില്‍ റിലീസില്‍ നിന്ന് 134-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് ചിത്രം നിര്‍മ്മാണം ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് രാഘവൻ ആണ്.കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ.

കിൽ
ബോളിവുഡ് ആക്ഷൻ സിനിമയാണ് കിൽ.നിഖില്‍ നാഗേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ പേര് പോലെ തന്നെ വയലൻസ് അടങ്ങിയ ചിത്രമാണ് കിൽ.ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൌഹാൻ ആശിഷ് വിദ്യാർത്ഥി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.അമൃത് എന്ന ആർമി കമാൻഡോ ഓഫിസറായി ലക്ഷ്യ അഭിനയിക്കുന്നു. ഫാനി എന്ന വില്ലനായി എത്തുന്നത് രാഘവ് ആണ്.മികച്ച അഭിപ്രായമാണ് ചിത്രം തിയറ്ററിൽ നേടിയിരുന്നത്.ആഗോളതലത്തിൽ ഏകദേശം 41 കോടിയോളം കിൽ നേടി എടുത്തിരുന്നു . ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ് ആണ്.ഹോളിവുഡ് സംവിധായകൻ ഛാഡ് സ്റ്റാഹെൽസ്കി കിൽ ഹോളിവുഡിൽ റീമേക്ക് ചെയ്യുവാനും ഒരുങ്ങുണ്ട്.സെപ്റ്റംബർ 6 ന് ആണ് ചിത്രം ഒ ടി ടി റിലീസിങ്ങിനായി എത്തുന്നത്.ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രേഷകർക്ക് കാണാനാകും.

തലവൻ
ആസിഫ് അലി ബിജുമേനോൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് തലവൻ.ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നു. മെയ് 24 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ചെയ്തത്.സെപ്റ്റംബര്‍ 10 ന് സോണി ലിവ്ലൂടെ ഒ ടി ടി പ്രദ്രശനം ആരംഭിക്കും.അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങിയ വൻ താരനിര ചിത്രത്തിൽ ഉണ്ട്.ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

new ott release for the week

ബാഡ് ബോയ്സ് 4
2020ൽ പുറത്തിറങ്ങിയ ബാഡ് ബോയ്സ് ഫോർ ലൈഫ് എന്ന സിനിമയുടെ തുടർച്ചയാണ് ബാഡ് ബോയ്സ് 4.ആദിൽ ആൻഡ് ബിലാൽ ആണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്.ബാഡ് ബോയ്സ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം കൂടിയാണ് ബാഡ് ബോയ്സ്: റൈഡ് ഓർ ഡൈ. ജോ പന്റോളിയാനോ, വനെസ, അലക്സാണ്ടർ ലഡ്‌വിഗ്, ജേക്കബ് സിപിയോ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.റിപ്പോർട്ടുകൾ പ്രകാരം 100 മില്യൺ ഡോളർ ബജറ്റിൽ നിന്ന് 377.9 മില്യൺ ഡോളറാണ് ചിത്രം നേടിയത്.ചിത്രം ഇ ആഴ്ച ഒ ടി ടി റിലീസിങ്ങിനായി എത്തും.