rana and dulquer new movie: 2010 ൽ പുറത്തിറങ്ങിയ ‘ലീഡർ’എന്ന ചിത്രത്തിലൂടെ ഫിലിം ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന് മികച്ച നടനും നിർമാതവുമായ താരം റാണ ദഗ്ഗുബതിയുടെ നിർമാണത്തിൽ മലയാളികളുടെ ആക്ഷൻ ഹീറോ ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പുത്തൻ പുതിയ ചിത്രം ‘കാന്ത ‘ യുടെ മുഹൂർത്ത പൂജയ്ക്ക് സെപ്തംബർ 8 ന് ജിദരാബാദിൽ വച്ച് തിരികൊളുത്തി.ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രത്തിൽ ഭാഗ്യശ്രീ ബോർസ് ആണ് നായികയായി എത്തുന്നത്.
പൂജ ചടങ്ങിനിടയിൽ എടുത്ത ഫോട്ടോകൾ പെട്ടന്നു തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു.ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും ഭാഗ്യശ്രീ ബോർസും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച ദ്വി_ഭാഷ എൻ്റർടെയ്നർ ചിത്രം ഞായറാഴ്ച ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പ്രദർശനമാരംഭിച്ചു.
rana and dulquer new movie
ദക്ഷിണേന്ത്യയിലും ഹിന്ദിയിലും ആരാധകരുള്ള രണ്ട് അഭിനേതാക്കളായ ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും ചേർന്ന് സ്ക്രീൻ സ്പേസ് പങ്കിടുമെന്ന വാർത്ത കഴിഞ്ഞ വർഷം, പുറത്തുവന്നത് മുതൽ ആരാധകരിൽ ആവേശം പ്രകടമായിരുന്നു. കാത്തിരിപ്പിനൊടുവിൽ എത്തിയ ഇരുവരും ചേർന്നുള്ള പൂജാ ചടങ്ങിനിടയിലെ ഫോട്ടോകളും കത്തികേറി.ദുൽഖർ സൽമാനും റാണ ദഗ്ഗുബതിയും വെള്ള കുർത്തയിലും പൈജാമയിലും,ഭാഗ്യശ്രീ ബോർസ് മനോഹരമായ ക്രീം നിറമുള്ള സാരിയിലും തിളങ്ങിയ ഫോട്ടോയുടെ താഴെ ദുൽഖർ എഴുതിയ കുറിപ്പും ചിത്രതോടൊപ്പം പ്രേക്ഷക ശ്രദ്ധനേടി.