Rebecca Santhosh New Car Mahindra Ev

നടി റെബേക്ക സന്തോഷിൻ്റെ കുടുംബത്തിലേക്ക് പുതിയ ഒരഥിതികൂടി; പുത്തൻ മഹീന്ദ്ര BE 6 സ്വന്തമാക്കി താരം.!! Rebecca Santhosh New Car Mahindra Ev

Rebecca Santhosh New Car Mahindra Ev : കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ റെബേക്ക സന്തോഷിൻ്റെ വൈറലായ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കസ്തൂരിമാനിലെ കാവ്യയിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി ഇപ്പോൾ ചെമ്പനീർപൂവിലെ രേവതിയായി ഇന്നും തിളങ്ങുന്ന താരമാണ് റബേക്കാ സന്തോഷ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തിൻ്റെ ഭർത്താവ്. വിവാഹശേഷവും ഇവർ അഭിനയ രംഗത്ത്‌ സജീവമാണ്.

താരം തൻറെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തൻ്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പുതിയ അതിഥിയെ വരവേൽക്കുന്ന നടി റെബേക്ക സന്തോഷിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനമായ മഹീന്ദ്ര BE 6 ൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരത്തിൻ്റെ വീഡിയോ രണ്ടു മില്ലിയനോട് അടുത്ത് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഇടയിൽ മഹീന്ദ്രയുടെ ഈയിടെ ഇറങ്ങിയ പുതിയ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 ജനശ്രെദ്ധനേടിയിരുന്നു. മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പുതിയ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 സിംഗിൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് എന്നാണ് കമ്പനി വിശദീകരിക്കുന്നത്.

പെർഫോമൻസിൻ്റെ കാര്യമെടുത്താൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറുകളാണ് ഇവയ്ക്കുള്ളത്. മുപ്പത്തിയൊന്നു ലക്ഷം രൂപയാണ് വണ്ടിയുടെ വില എന്ന് മാധ്യമങ്ങളോട് താരം തുറന്നു പറഞ്ഞിരുന്നു. “ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ പ്രകടനങ്ങൾ! 11:11 ഓരോ സ്വപ്നവും, അത് എത്ര വലുതായാലും ചെറുതായാലും, വിശ്വസിക്കേണ്ടതാണ് എന്ന ഓർമ്മപ്പെടുത്തലാണ്. ഈ രസകരമായ ആശ്ചര്യത്തിന് ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി!.” എന്ന ക്യാപ്ഷനോടെയാണ് താരം ഈ സന്തോഷവാർത്ത തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.