ഇതാണ് എൻറെ വീട്; രഞ്ജു രഞ്ജിമാറിൻറെ തകർപ്പൻ ഹോം ടൂർ വീഡിയോ വൈറൽ.!! Renju Renjimar Home Tour Video Viral

0

Renju Renjimar Home Tour Video Viral : മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യം കൂടിയാണ്. രഞ്ജു രഞ്ജിമാറിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അങ്കമാലിയിൽ ഉള്ള പുതിയ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ

സ്പെഷ്യൽ വിത്ത് ഗഡാഫി എന്ന ഷോയിലൂടെയാണ് രഞ്ജു തന്റെ മനോഹരമായ വീടിനെകുറിച്ചു പറയുന്നത്. തന്റെ സ്വപ്നം കൂടിയായ ഈ മനോഹര വീട് മലയാളി പ്രേക്ഷകർക്കായി വളരെയധികം മനോഹരമായി തന്നെ കാഴ്ചവെക്കുന്നുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റായി ആണ് രഞ്ജു കൂടുതലും ആരാധകർക്കിടയിൽ ഇടം നേടിയത്. ഈ ഒരു പ്രൊഫെഷനിലൂടെ വലിയ നേട്ടമാണ് താരം കൈവരിച്ചിട്ടുള്ളത്. ഒരുപാട് കഷ്ടപാടുകളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന

Renju Renjimar Home Tour Video Viral

നേട്ടങ്ങളിൽ വളരെയതികം സന്തുഷ്ടയാണ് രഞ്ജു. ട്രാൻസ് ജനതയ്ക്കിടയിലെ അഭിമാന താരമാണ് രഞ്ജു രഞ്ജിമാർ. രഞ്ജു രഞ്ജിമറിന്റെ മനോഹരമായ വീടിന്റെ വിശേഷങ്ങൾ എന്തൊക്കെയെന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഈ ഒരു വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് ഇവിടെയുള്ള ഓരോ വസ്തുക്കൾ തന്നെയാണ്. വിലകൂടിയ ബ്രാൻഡഡ് വാച്ച് കളക്ഷനും, ഷൂ കളക്ഷനും, പെർഫ്യൂം കളക്ഷനും തുടങ്ങി വിവിധതരം ബാഗുകളും സൺഗ്ലാസുകളും ആയി വളരെ എക്സ്പെൻസിവ് ആയ ഒരുപാട് വസ്തുക്കളുടെ വ്യത്യസ്തമായ ശേഖരം തന്നെ രഞ്ജുവിന്റെ കളക്ഷനിലുണ്ട്. വളരെ മനോഹരമായ ഇന്റീരിയർ

വർക്കുകളോട് കൂടിയ ഈ വീടിനെ കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിനായി താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.. വഴിതെറ്റി വന്ന് മേക്കപ്പ് ആര്‍ടിസ്റ്റയതാണ് താനെന്ന് ആണ് രഞ്ജു തൻറെ പ്രൊഫെഷനെ കുറിച്ച് പറയുന്നത്. പറയുന്ന രഞ്ജു പൊരുതി നേടിയതാണ് ഇന്ന് കാണുന്ന ജീവിതമെന്നും പറയുന്നു. താൻ ബിസിനസ് രംഗത്തേക്ക് ഇറങ്ങുമെന്നൊന്നും വിചാരിച്ചിട്ടില്ല എന്നും തൻറെ കരിയർ വൻ വിജയമാണ് എന്നും ജീവിതത്തിലൊന്നും ഇതുവരെ പ്ലാന്‍ ചെയ്തതല്ല നടക്കുന്നത് എന്നും രഞ്ജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും പ്ലാനിംഗില്ലാതെയാണ് എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് രഞ്ജു പറയുന്നത്. നിരവധി ആരാധകരാണ് രഞ്ജുവിന് ഉള്ളത്. രഞ്ജുമ്മ എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

Leave A Reply

Your email address will not be published.