18 വർഷമായി തനിക്കൊപ്പം ഒരു ചെടിയുണ്ട്, “കൊച്ചിയിലെ തൻറെ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി തിരുവോത്ത്.!! Parvathy Thiruvoth Home tour video viral

0

Parvathy Thiruvoth Home tour video viral : 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തി ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് പാർവതി തിരുവോത്ത്. ബാംഗ്ലൂർ ഡേയ്സ് എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നടിയായി മാറാൻ താരത്തിന് സാധിച്ചു.മാറിയത്. വ്യത്യസ്ത വേഷങ്ങളിലാണ് ഓരോ ചിത്രത്തിലും താരം തന്റെ അഭിനയ മികവ് കാഴ്ചവെച്ചിരിക്കുന്നത്.

2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ താരത്തിന് മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. എക്കാലത്തെയും ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വളരെയധികം സജീവമായ പാർവതി തിരുവോത്ത് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. അതെല്ലാം തന്നെ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കരുള്ളത്. താരം പങ്കിടുന്ന ഒട്ടുമിക്ക വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്ന ത്തിനു നിമിഷങ്ങൾക്കുള്ളിൽ തന്നെ ആളുകൾ നെഞ്ചോടടക്കി സ്വീകരിക്കാറുണ്ട്.

Parvathy Thiruvoth Home tour video viral

അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പാർവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോ ആണ്. കൊച്ചിയിൽ ഉള്ള താരത്തിന്റെ പുതിയ വീടിനെകുറിച്ചുള്ള ഒരു വീഡിയോ ആണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഹോം വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഒരു വിഭാഗമാണ്. പാർവതി തിരുവോത്ത് താരത്തിനുള്ള വീട് പരിചയപ്പെടുത്തി കൊണ്ടാണ് ഈ ഒരു വീഡിയോ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായി പ്രകൃതി രമണീയമായ പണി കഴിപ്പിച്ചിരിക്കുന്ന ഒരു വീടാണ് പാർവതി തിരുവോത്തിന്റേത്.

സിനിമാമേഖലയിൽ ആയതിനാൽ തന്നെ തനിക്ക് സ്ഥിരമായി സഹ പ്രവർത്തകരെ ലഭിക്കാറില്ല എന്നും അതുപോലെ സ്ഥിരമായി ഒരിടത്ത് നിൽക്കുവാൻ സാധിക്കുകയുമില്ല എന്നും താരം പറയുന്നു. എങ്കിൽ കൂടിയും ഒരു സ്ഥിരമായ ഒരിടം തനിക് വേണം എന്ന ആഗ്രഹത്തിന്മേലാണ് പുതിയ വീട് പണിതിരിക്കുന്നത് എന്നാണ് പാർവതി പറയുന്നത്. അതിമനോഹരമായ ഒരു ബാൽക്കണി അതിൽ അത്യാവശ്യം കുഞ്ഞു ചെടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ പ്രകൃതി രമണീയത മുറ്റിനിൽക്കുന്ന ഈ ബാൽക്കണി താനിക്ക് നൽകുന്നത് പോസറ്റീവ് എനർജി അതൊന്ന് വേറെ തന്നെയാണെന്ന് താരം പറയുന്നുണ്ട്. അതിമനോഹരമായ ഒരു ഒരു ലൈബ്രറിയും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകൾ ഉള്ള 2640 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച വീടാണിത്. മട്ടുപാവിൽ നിരവധി ചെടികളും വളർത്തുന്നുണ്ട്. ഇതുകൂടാതെ 18 വർഷത്തോളമായി ഒരു ചെടി തനിക്കൊപ്പം ഉണ്ട് എന്നും ഈ വീഡിയോയിൽ താരം പറയുന്നുണ്ട്.

Leave A Reply

Your email address will not be published.