പുതിയ വീട്ടിലേക്ക്.!! പുതിയ വീടിൻ്റെ പാലുകാച്ചൽ വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ശിവദ.!! Actress Shivada New Home tour Video

0

Actress Shivada New Home tour Video ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തൻ്റേതായ കഴിവ് തെളിയിച്ച താരമാണ് ശിവദ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ആരാധകർക്കിടയിൽ ഒരു ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ‘കേരള കഫേ’ യിലൂടെയാണ് ശിവദയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ മികച്ച അഭിനയം താരം കാഴ്ച വെച്ചിട്ടുണ്ട്.

എങ്കിലും ‘സുസുസുധി വാത്മീകം’ എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ് ശിവദ മലയാളത്തിൽ കൂടുതൽ ശ്രദ്ധേയയായി മാറുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ശിവദ സജീവമാണ്. നീണ്ട കാലത്തെ പ്രണയത്തിനു ശേഷം 2015 ലാണ് തന്റെ സുഹൃത്തും നടനുമായ മുരളികൃഷ്ണനുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമായിട്ടുള്ള താരമാണ് ശിവദ. 2019-ലാണ് ഇവർക്ക് മകൾ ജനിക്കുന്നത്. മകൾ ജനിച്ചതിനു ശേഷവും താരം സിനിമയിൽ സജീവമായി തുടർന്നു കൊണ്ടിരിക്കുന്നുണ്ട്.

Actress Shivada New Home tour Video

സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ എല്ലാ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയയിൽ പേജുകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ‘ശിവദഒഫീഷ്യൽ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് താരത്തിൻ്റെ വിശേഷങ്ങളൊക്കെയും പങ്കു വെക്കാറുള്ളത്. ഇപ്പോൾ ഇതാ താരം ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. താരത്തിെൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോ ആണ്

പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ നാഴികക്കല്ല് എന്നാണ് താരം വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ പുതിയ കൂടായ സ്വപ്നഭവനം ഒരുങ്ങി. പുതിയ പ്രതീക്ഷയും പുതിയ തുടക്കങ്ങളും പുതിയ സ്വപ്നങ്ങളോടും കൂടി 2024 ജനുവരി 22 നാണ് താരം വീടിന്റെ പാലുകാച്ചൽ നടത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ ഈ ഒരു വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി ആളുകൾ താരത്തിന് ആശംസകളും അനുഗ്രഹങ്ങളുമായി എത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.