shobhana speaks about the coactors in manichitrathaz movie: അവരൊന്നും കൂടെ ഇല്ലാത്തതിൽ വിഷമമുണ്ടെന്ന് നടി ശോഭന . അവരില്ലാതെ ഒരു മണിച്ചിത്രത്താഴ് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നും നടി കൂട്ടി ചേർത്തു.മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും. ഈ കാലഘട്ടത്തിലും മണിച്ചിത്രത്താഴിന് പുതുമയുണ്ടെന്നും നടി പറഞ്ഞു. സിനിമയിൽ അഭിനയിച്ച മിക്ക അഭിനേതാക്കളും ഇന്ന് ജീവനോടെ ഇല്ലാത്തതിൽ വിഷമമുണ്ട് എന്നും നടി കൂട്ടിച്ചേർത്തു. ‘മണിച്ചിത്രത്താഴ്’ 4കെ അറ്റ്മോസ് പതിപ്പിന്റെ ചെന്നൈയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ സിനിമയുടെ പ്രദർശനം കാണാനെത്തിയിരുന്നു.
31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റീസ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. “ ഈ സിനിമ നൂറോളം തവണ കണ്ടിട്ടുണ്ട്” എന്ന് എന്നോട് പലരും പറഞ്ഞു. പക്ഷേ ഞാൻ ഈ സിനിമ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് തിയേറ്ററിൽ കാണുന്നത്. ഇത് എനിക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു. ഇതിൽ പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണ്. സംവിധായകൻ ഫാസിൽ ഒരു ജീനിയസാണ്.
ഈ കാലഘട്ടത്തിലും ഈ സിനിമ ഔട്ട്ഡേറ്റഡ് ആയിട്ടില്ല. മണിച്ചിത്രത്താഴിൻ്റെ ഒരുപാട് റീമേക്കുകൾ ചെയ്‌തിട്ടുണ്ട്. കേരളത്തിൽ ഉള്ളവരെല്ലാം ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരും ഈ ചിത്രം തിയേറ്ററിൽ കണ്ട് ആസ്വദിക്കണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഫാസിൽ സാറിനോട് തന്നെ ചോദിക്കണം. മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഞാൻ കണ്ടിട്ടില്ല. ഹിന്ദി കണ്ടിട്ടുണ്ട്. പ്രിയദർശൻ സാർ ‘ഭൂൽ ഭുലയ്യ’ നന്നായി എടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴിൽ പ്രിയദർശൻ സർ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു.
shobhana speaks about the coactors in manichitrathaz movie
ഈ സമയത്തും മനസ്സിൽ വിഷമമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്, സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷേ ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചുപോയി. കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ ഞങ്ങൾക്ക് സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്. ഇവരെല്ലാം എൻ്റെ കോളജ് മേറ്റ്സും പ്രഫസർമാരും ഒക്കെയായിരുന്നു. അവരിൽ നിന്നാണ് എനിക്ക് അറിവ് ലഭിച്ചത്. അവർ ഇന്ന് ഇല്ലാത്തതിൽ വിഷമമുണ്ട്’, ശോഭന പറഞ്ഞു.
ഓഗസ്റ്റ് പതിനേഴിന് ‘മണിച്ചിത്രത്താഴ്’ റീറിലീസ് ചെയ്യും. അതേദിവസം തന്നെ തമിഴ്‌നാട്ടിലും ചിത്രം പ്രദർശനത്തിനെത്തും. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുമ്പോൾ അത് വാൻ വിജയം നേടും എന്നാണ് അതിന്റെ അണിയറ പ്രവർത്തകർ കരുതുന്നത്. തങ്ങളുടെ പ്രിയ ചിത്രം മികച്ച ക്വാളിറ്റിയോടെ വീണ്ടും തീയറ്ററുകളിൽ വെച്ച് കാണാം എന്ന ആവേശത്തിലാണ് മലയാളം സിനിമ ആരാധകർ.