ഹിന്ദിയിലും തകർത്തുവരാനൊരുങ്ങി കങ്കുവ!!

suryas new movie beace hit in hindi: രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന കങ്കുവ. സൂര്യയുടെ എക്കാലത്തെയും മികച്ച വിജയ ചിത്രമായിരിക്കും കങ്കുവ സിനിമ എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ത്രീഡിയായിട്ടാണ് കങ്കുവ ചിത്രം ഒരുക്കുന്നത്. സൂര്യ നായകനായി എത്തുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്താനിരിക്കുന്ന കങ്കുവ ഹിന്ദിയിലും വൻ ലാഭം കൊയ്യുമെന്നാണ് വാർത്തകൾ വരുന്നത്. സംവിധായകൻ സിരുത്തൈ തന്നെ ശിവയുടെ കങ്കുവ സിനിമയിലെ ഫയർ ഗാനവും പുറത്തുവിട്ടിരുന്നു. കങ്കുവയുടെ തമിഴ് പതിപ്പിന്റെ ഗാനത്തിന്റെ വീഡിയോയ്ക്ക് 17087923 കാഴ്ചക്കാരെയാണ് ലഭിച്ചതെന്നാണ് മനസ്സിലാകുന്നത്.

തെലുങ്കിലാകട്ടെ 11785466 പേരാണ് കണ്ടത്. ഹിന്ദിയിൽ 11708746 പേരും മലയാളത്തിന്റെ്റെ വീഡിയോ 1144858 പേരും കണ്ടുവെന്നാണ് കണക്ക്. സ്റ്റുഡിയോ ഗ്രീനാണ് കങ്കുവയുടെ നിർമാണം. ഹിന്ദിയിൽ കങ്കുവയ്ക്ക് സ്വീകാര്യതയുണ്ടാകുമെന്നാണ് ഗാനത്തിന്റെ വീഡിയോയുടെ കാഴ്‌ചക്കാരുടെ കണക്കുകൾ സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. സൂര്യയുടെ കങ്കുവയിലെ ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോയും ശ്രദ്ധയാകർഷിച്ചിരുന്നു. വമ്പൻ ക്യാൻവാസിലാണ് സിരുത്തൈ ശിവയാണ് സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 10,000 ആൾക്കാരാണ് യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് നേരത്തെ സൂചിപ്പിച്ച റിപ്പോർട്ടുകൾ. വമ്പൻമാരായ ആമസോൺ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ് നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയിൽ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. നടനെന്ന നിലയിൽ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് തനിക്ക് ഉണ്ടാക്കിയതെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാൽ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.

suryas new movie beace hit in hindi

കങ്കുവ ഏതാണ്ട് 150 ദിവസത്തിൽ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വമ്പൻ പ്രതീക്ഷയോടെയാണ് സൂര്യയുടെ ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. തമിഴ് നാട്ടിൽ മാത്രം അല്ല കേരളത്തിലും നിരവധി ഫാൻസ്‌ ഉണ്ട്. സൂര്യയുടെ മിക്ക ചിത്രങ്ങൾക്കും കേരളത്തിൽ നിറഞ്ഞ സ്വീകാര്യതയാണ് ഉള്ളത്. സൗത്ത് ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങൾ ഇപ്പോൾ വളരെയധികം പ്രേക്ഷക പ്രീതിയും കലക്ഷനും നേടുന്നുണ്ട്. ഈ അടുത്ത് ഇറങ്ങിയ പ്രഭാസ് നായകനായ കൽക്കി എന്ന ചിത്രം ആയിരം കോടി ക്ലബ്ബിൽ എത്തിയിരുന്നു. ഇതുപോലെ തന്നെ സൂര്യയുടെ ഈ ചിത്രവും ആയിരം കോടി ക്ലബ്ബിൽ എത്തും എന്നാണ് സൂര്യയുടെ ആരാധകരുടെ പ്രതീക്ഷ.