vignesh shared new picture: ലേഡീസ് സൂപ്പർസ്റ്റാർ ആയിരുന്ന നയൻതാര ജീവിതത്തിൽ പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. രണ്ട് വർഷം മുൻപ് വിവാഹിതയായ നടി ഇന്ന് ഇരട്ട ആൺകുട്ടികളുടെ അമ്മ കൂടിയാണ്. വിസ്നേശ് ശിവനുമായിട്ടുള്ള വിവാഹത്തിനൊപ്പം ചില ബിസിനസുകളിലേക്കും നയൻതാര ചുവടുറപ്പിച്ചിരുന്നു. ആദ്യ ബിസിനസ് തന്നെ വലിയ വിജയമായതോടെ പലതരം ബിസിനസ് ആശയങ്ങളുമായി താരദമ്പതിമാർ രംഗത്ത് വന്നു. പുതിയതായി ബിസിനസിലേക്ക് ഇറങ്ങുന്നതും എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വിസ്നേശ് ശിവനിപ്പോൾ.
ഇൻസ്റ്റാഗ്രം പേജിലൂടെ വിസ്നേശ് പങ്കുവെച്ച ഫോട്ടോയും ഇതിന് നൽകിയ ക്യാപ്ഷനുമാണ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഇരുവരും സിഇഒ മാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരുന്നത്. ഒപ്പം മക്കളെയും എടുത്ത് നിൽക്കുന്ന ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. ഞങ്ങൾ എം ബി എ ബിരുദധാരികളല്ല. എനിക്കും നയന്തരയ്ക്കും ആകെ അറിയാവുന്നത് സിനിമ മാത്രമാണ്. എന്നിട്ടും ഞങ്ങൾ ഓരോ ദിവസവും അത് പഠിക്കുന്നു. എന്നാൽ ഇതിനൊപ്പം എങ്ങനെ ഞങ്ങളുടെ ബിസിനസ് സംരംഭങ്ങൾ നിയന്ത്രിക്കുകയും സ്ഥിരമായി പുതിയ അടിത്തറ ഉണ്ടാക്കുകയും ചെയ്യുന്നു എന്നും പറയാം. ഇദ്ദേഹത്തെപ്പോലുള്ള ആളുകൾ ഞങ്ങളെ ഉപദേശിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് കൊണ്ടാണത്. അപാരമായ അറിവും അമൂല്യമായ അനുഭവവുമാണ് അവർ പങ്കുവെക്കുന്നത്.
എല്ലാ ബിസിനസ്സുകളിലും ശരിയായിട്ടാണോ ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങളോടും സി ഇ ഒ മാരുടെ ടീമിനോടും മണിക്കൂറുകളോളം ക്ഷമയോടെ സമയം ചെലവഴിച്ചതിന് ഡോ. വേലുമണി സർ, നിങ്ങളോട് എപ്പോഴും ഞങ്ങൾ നന്ദിയുള്ളവർ ആയിരിക്കുമെന്നുമാണ്’ വിസ്നേശ് ശിവൻ പറയുന്നത്. ഭർത്താവ് പങ്കുവെച്ച പോസ്റ്റ് നയൻതാരയും സ്വന്തം പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തപ്പോഴാണ് വിഘ്നേശ് ശിവനും നയൻതാരയും ഇഷ്ടത്തിലാവുന്നത്. പിന്നീട് നയൻസിനെ നായികയാക്കി വിസ്നേശ് സംവിധാനം ചെയ്ത സിനിമകളും പുറത്ത് വന്നിരുന്നു. സിനിമയിൽ ഒരുമിച്ചതോടെ വിജയങ്ങൾ സ്വന്തമാക്കിയ താരങ്ങൾ ജീവിതത്തിലും ഒരുമിക്കാമെന്ന് തീരുമാനിച്ചു.
vignesh shared new picture
ഇതിനൊപ്പമാണ് മറ്റ് ബിസിനസുകളിലും ഭാര്യയും ഭർത്താവും ഒരുപോലെ സജീവമായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്നും താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. എന്നാൽ കരിയറിലും വ്യക്തി ജീവിതത്തിലും വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് താരദമ്പതിമാർ മുന്നോട്ട് പോവുന്നത്. എല്ലാ കാര്യങ്ങളും ഇരുവരും ഒരുമിച്ച് ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ഈ തിരക്കുകൾക്കിടയിലും സന്തുഷ്ടമായൊരു കുടുംബജീവിതവും ബിസിനസും ഒരുപോലെ കൊണ്ട് പോകാൻ ഇരുവർക്കും സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.