പെൺകുട്ടികളായാൽ ഇങ്ങനെ വേണം സ്വന്തമായി അധ്വാനിച്ച് വിവാഹം നടത്തി ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ

actor krishnakumar speaks about his daughter diya: അടുത്തിടെയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്.ഇക്കാലത്ത് താര കുടുംബങ്ങൾ പൊതുവെ ആഡംബരമായാണ് വിവാഹം നടത്താറുള്ളത്. എന്നാൽ അത്തരം ആഡംബരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ ലളിതമായ രീതിയിൽ ആയിരുന്നു ദിയയുടെ വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിൽ പങ്കെടുത്തത്.കല്യാണശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളും മറ്റും ഒഴിവാക്കിയിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു ലളിതമായ രീതിയിൽ ദിയയുടെയും അശ്വൻന്റെയും വിവാഹം നടന്നത്.ലളിതമായ കല്യാണ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധിക്കപ്പെട്ടു. തന്റെ വിവാഹം ലളിതമായി നടത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിയ. പണ്ടു മുതലെ വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചത്. എനിക്ക് ഇഷ്ടമുള്ളവരും എന്നെ ഇഷ്ടമുള്ളവരും മാത്രം വന്ന് ഞങ്ങളെ അനുഗ്രഹിച്ച് പോകണം എന്നായിരുന്നു. അതുപോലെ തന്നെ നടന്നു. മനോഹരമായിരുന്നു എല്ലാ ചടങ്ങുകളും എന്നും ദിയ പറഞ്ഞിരുന്നു.

സിംപിളാണെന്ന് കാണിക്കാനല്ല സാരിയും മേക്കപ്പും കുറച്ചതെന്നും തനിക്ക് അതെല്ലാം ചെയ്യാന്‍ മടിയായിട്ടാണെന്നും ആണ് ദിയ കൃഷ്ണ പറയുന്നത് .മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിളിച്ചിട്ടാണ് രാവിലെ എഴുന്നേറ്റത്. എന്റെ വീട്ടിലെ ബാക്കി എല്ലാവരും നന്നായി ഒരുങ്ങുന്നവരാണ്. മുടിയൊക്കെ സ്‌റ്റൈല്‍ ചെയ്യുന്നവരാണ്. എന്നാല്‍ എനിക്ക് ഇതിലൊന്നും വലിയ താത്പര്യമില്ല. ഞാന്‍ സിംപിളാണെന്ന് കാണിക്കാനല്ല. എനിക്ക് ഇതെല്ലാം ചെയ്യാന്‍ മടിയായതുകൊണ്ടാണ്.കണ്ണാടിയില്‍ നോക്കുമ്പോള്‍ ബെറ്റര്‍ എന്ന ഫീലേ വരാന്‍ പാടുള്ളൂ. അതിനപ്പുറം എനിക്ക് ഇഷ്ടമല്ല എന്നും ദിയ പറയുന്നു. താരങ്ങള്‍ ആരും വന്നില്ലേ എന്ന ചോദ്യത്തിന് ദിയ മറുപടി നല്‍കിയിരുന്നു. ‘എന്റെ വീട്ടിലെ ഓരോ അംഗവും താരങ്ങളാണ്. ഇനി മറ്റൊരു താരത്തിന്റെ ആവശ്യമില്ലല്ലോ’ എന്നാണ് തമാശയോടെ ദിയ പറഞ്ഞത്. മകളുടെ വിവഹം ലളിതമാക്കിയതിനെ കുറിച്ച് നടൻ കൃഷ്ണകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാഹം ചെറിയ ചടങ്ങായി നടത്തിയാൽ അനാവശ്യ ധൂർത്ത് ഒഴിവാക്കാമെന്ന് ദിയയുടെ അച്ഛനും നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാർ പ്രതികരിച്ചു. “വരുന്നവരെ എല്ലാവരെയും അതനുസരിച്ച് സ്വീകരിക്കാൻ പറ്റും.

ചെറിയ തോതിൽ നടത്തിയ ചടങ്ങ് ആയതിനാൽ ഭക്ഷണത്തിന്റെ അവിടെ ആയാലും കല്യാണത്തിന്റെ അവിടെ ആയാലും എല്ലാവരെയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിഞ്ഞു. കോവിഡ് പഠിപ്പിച്ചതെന്താണ്? ചെറിയ തോതിലും വിവാഹം നടത്താൻ കഴിയും. അനാവശ്യ ധൂർത്ത് ഒഴിവാക്കാം എന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.അതേസമയം മകളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രെദ്ധ സോഷ്യൽ മീഡിയയിൽ നേടിയിരുന്നു. ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്. നടന്നതും, നടക്കുന്നതും, നടക്കാന്‍ പോകുന്നതും.പെണ്മക്കളെ ശാക്തീകരിക്കാന്‍, അവര്‍ക്കു സ്വാതന്ത്ര്യം നല്‍കാന്‍ നമുക്ക് ശെരിയെന്നു തോന്നിയ കാര്യങ്ങള്‍ അവരിലേക്ക് പകര്‍ന്ന് നല്‍കാന്‍ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസ്സില്‍ തോന്നി.. നമ്മള്‍ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവര്‍ മനസ്സിലാക്കി.ബാക്കി അവര്‍, അവരുടെ ജീവിത അനുഭവത്തില്‍ നിന്നും നേടിയെടുത്തു. അവര്‍ അവരുടെ ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തുകൊണ്ടിരിക്കുന്നു.

actor krishnakumar speaks about his daughter diya

ദൈവാനുഗ്രഹം കൂടി വന്നപ്പോള്‍ അവര്‍ക്കു സ്വന്തംകാലില്‍ നില്‍ക്കാനുള്ള കെല്‍പ്പും പ്രകൃതി ഒരുക്കി കൊടുത്തു. നാല് മക്കളില്‍ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകള്‍ കടന്നു പോയി. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കര്‍മങ്ങള്‍ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാന്‍ മാത്രമാണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത് .ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപെടുന്ന എല്ലാ സഹോദരങ്ങള്‍ക്കും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി നന്ദി. എന്നാണ് കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. സഹോദരികളായ അഹാനയും ഇഷാനിയും ദിയയുമെല്ലാം അശ്വിനും ദിയയ്ക്കുമൊപ്പമായി ഉള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരിന്നു.അശ്വിന് അമ്മ മാല സമ്മാനിച്ചപ്പോള്‍ അശ്വിന്റെ അമ്മ ബ്രേസ്ലെറ്റായിരുന്നു ദിയയക്ക് നല്‍കിയത്. ഇനി ഇതൊക്കെയേ അണിയുന്നുള്ളൂവെന്നും ദിയ വ്യക്തമാക്കിയിരുന്നു.അശ്വിനും ദിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു.സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍.

Read also: “ദേവദൂതൻ” ചരിത്ര വിജയം ; വിജയകരമായ 50 ദിവസത്തെ പ്രദർശനം !!