ഈ ഈദ് നാദിറയ്ക്ക് ഇരട്ടിമധുരം; കുടുംബത്തോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ബിഗ് ബോസ് സീസൺ 5 താരം നാദിറ മെഹ്റിൻ.!! Bigg Boss season 5 fame Nadira Mehrin Good news

0

Bigg Boss season 5 fame Nadira Mehrin Good news : ബിഗ് ബോസ് എന്ന ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ താരമാണ് ഒരു നാദിറ മെഹറിൻ. ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ട താരത്തിന് കുടുംബത്തിൽ നിന്ന് പോലും മാറ്റി നിർത്തപ്പെട്ട അവസ്ഥ വന്നിട്ടുണ്ട്. അങ്ങനെ ഒരു സഹചര്യത്തിൽ നിന്നിരുന്ന നാദിറയ്ക്ക് പുതിയ വഴികൾ തുറന്നു കിട്ടിയതും

ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതും ബിഗ്ബോസിൽ എത്തിയതിനുശേഷം ആണ് എന്ന് പല ഘട്ടത്തിലും താരം തന്നെ തന്റെ ആരാധകരോട് വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയം കൈവരിച്ച വ്യക്തി ഏതെന്നു ചോദിച്ചാൽ നാദിറ തന്നെയായിരുന്നു എന്നാണ് ഉത്തരം പറയാനാവുക. ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആയിട്ടില്ല എന്നിരുന്നാൽ പോലും മറ്റു താരങ്ങൾക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ പ്രേക്ഷകർക്കിടയിൽ വലിയ പ്രീതിയും പ്രശംസയും താരത്തിന് ഈ ഒരു ഷോയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ ഷോയിലൂടെ താരത്തിന് ലഭിച്ച മറ്റൊരു വലിയ നേട്ടമെന്തെന്നാൽ ബിഗ് ബോസിൽ വന്നതിനു ശേഷം ഷോയിൽ നിന്ന് പുറത്തിറങ്ങിയ നാദിറയ്ക്ക്

Bigg Boss season 5 fame Nadira Mehrin Good news

തന്റെ കുടുംബത്തിനോടൊപ്പം പഴയതുപോലെ ഒന്നിക്കുവാൻ ഉള്ള അവസരം ലഭിച്ചു എന്നതാണ്. ഏറെ സന്തോഷകരമായ ഒരു നിമിഷം തന്നെയാണിത് എന്ന് താരം തുറന്നു പറയുന്നുണ്ട്. താരത്തിന്റെ എല്ലാ വിശേഷങ്ങളും എല്ലാം തന്നെ താരം തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഇതല്ലാം വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ചിട്ടുണ്ടായിരുന്ന ഹോം ടൂർ വിഡിയോയും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. അതുപോലെ തന്നെ ഇപ്പോഴിതാ ഈദുൽ ഫിത്തറിനോടനുബന്ധിച്ച് നാദിറ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുന്നതിന്റെ

വീഡിയോ ആണ് ഇപ്രാവശ്യം താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കുറെ കാലത്തിനു തന്റെ കുടുംബത്തോസോപ്പമുള്ള ഈ ഒരു ഈദ് ആഘോഷം കൂടുതൽ മനോഹരമായിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ ഒരു വീഡിയോക്ക് താഴെ ലൈക്കും കമന്റുമായും എത്തിയിട്ടുള്ളത്. ബിഗ് ബോസിൽ നാദിറയുടെ സഹമത്സരാർത്ഥിയായിരുന്ന വിഷ്ണുവും വീഡിയോക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. വീഡിയോയിൽ നാദിറക്കൊപ്പം താരത്തിൻറെ ഉമ്മയും ഉപ്പയും അനിയത്തിയുമെല്ലാം കാണാം. എന്തുതന്നെയായാലും നജീബ് നാദിറയായി മാറിയ ശേഷമുള്ള ഏറ്റവും മനോഹരമായ ഈദ് തന്നെയാണ് ഇതെന്ന് താരത്തിന്റെ ആരാധകർ പറയുന്നുണ്ട്. ഈ സന്തോഷം എല്ലാകാലത്തും ഇതുപോലെ നിലനിൽക്കട്ടെഎന്നും കുടുംബത്തോടൊപ്പം ഇനിയും നല്ല നിമിഷങ്ങൾ ഉണ്ടാകട്ടെ എന്നും ആരാധകർ താരത്തിന് ആശംസ നൽകുന്നുണ്ട്.

Leave A Reply

Your email address will not be published.