വിമർശനങ്ങൾക്കിടയിലും കഷ്ടപ്പെട്ട് സിനിമയിലേക്കെത്തിയ താരം; ബിഗ് ബോസ് മത്സരാർത്ഥി അൻസിബ ഹസനെ കുറിച്ചറിയാം.!! Ansiba Hassan Bigg Boss Season 6 Contestant

0

Ansiba Hassan Bigg Boss Season 6 Contestant : ഒട്ടനവധി മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അൻസിബ ഹസ്സൻ. 2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നത്. ഇതേ വർഷം തന്നെ ജീത്തു ജോസഫ്‌ സംവിധാനം നിർവഹിച്ച മോഹൻലാൽ നായകനായി എത്തിയ മലയാള ചലച്ചിത്രമായ ദൃശ്യത്തിൽ

മോഹൻലാലിൻറെ മകളായി താരം അഭിനയിച്ചു. അഞ്ചു എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. ഈ ഒരു സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വിജയം നേടിയ ചിത്രമാണ് ദൃശ്യം. അഭിനേത്രി, ഡാൻസർ, മോഡൽ തുടങ്ങി നിരവധി മേഖലകളിൽ അൻസിബ ഹസ്സൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കോഴിക്കോട് ആണ് താരത്തിന്റെ സ്വദേശം. 1992 ജൂൺ 18ന് ആണ് അൻസിബയുടെ ജനനം. സ്കൂൾ വിദ്യാഭ്യാസ ശേഷം സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. ലിറ്റിൽ സൂപ്പർമാൻ, ഗുണ്ട, ഉത്തരാ ചെമ്മീൻ, ജോൺ ഹോനായി, ബദറുൽ മുനീർ, ഹുസുനുൽ ജമാൽ, ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം തന്റെ മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റിൽ

സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ ആറിലെ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് അൻസിബ ഹസൻ. ചലച്ചിത്ര മേഖലയിൽ ഇപ്പോഴും സജീവമായി കൊണ്ടിരിക്കുന്ന താരം പ്രെഡിക്ഷൻ ലിസ്റ്റ് പങ്കു വെച്ചപ്പോൾ പോലും ബിഗ് ബോസിലേക്ക് എത്തുമോ എന്ന് ആകാംക്ഷപ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.