ബിഗ് ബോസിൽ നിറഞ്ഞാടി ഉപ്പും മുളകിലെ മുടിയൻ; ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥി ഋഷി കുമാർനെ പരിചയപ്പെട്ടാലോ.!! Rishi Kumar Life Story Bigg Boss Season 6 Contestant

0

Rishi Kumar Life Story Bigg Boss Season 6 Contestant : ഫ്ളവർസ് ചാനലിലെ ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് മുടിയൻ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന ഋഷി കുമാർ. ഋഷി എന്ന് പറഞ്ഞാൽ ഒട്ടുമിക്ക പ്രേക്ഷകർക്കും മനസ്സിലാവാൻ സാധ്യതയില്ല. മുടിയൻ എന്ന പേരിലാണ് താരം കൂടുതലും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഇത് ഋഷിയെ ആളുകളെല്ലാം

തന്നെ കളിയാക്കി വിളിക്കുന്നത് ഒന്നുമല്ല സ്നേഹത്തോടെ തന്നെ വിളിക്കുന്ന പേരാണ്. ഉപ്പും മുളകും ഒരു ടെലിവിഷൻ ഹാസ്യ പരമ്പരയാണ്. 2015 ഡിസംബർ 14നാണ് ഈ പരമ്പര ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയത്. ഈ പരമ്പരയിലെ ഓരോ വ്യക്തികൾക്കും നിരവധി ആരാധകരാണുള്ളത്. ഈ പാരമ്പയിൽ നിന്നും തന്നെയാണ് ഋഷി ലോകമെമ്പാടും അറിയപ്പെടാൻ തുടങ്ങിയതും. ആക്ടർ, ഡാൻസർ, മോഡൽ തുടങ്ങി നിരവധി മേഖലകളിൽ ഋഷി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ

ചാനലിൽ സംപ്രേഷണം ചെയ്ത ടെലിവിഷൻ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയത്. ഇപ്പോൾ ഇതാ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ സിക്സിലേക്ക് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് താരം. ബിഗ്ബോസ് വീട്ടിലെ മറ്റു സഹതാരങ്ങളോടൊപ്പമുള്ള ഇദ്ദേഹത്തിന്റെ പെർഫോമൻസ് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവർക്കാണ് ബിഗ് ബോസിൽ എല്ലാ പ്രാവശ്യത്തെയും കപ്പടിക്കുവാൻ സാധിച്ചിട്ടില്ല. ഇത്തവണ ആരായിരിക്കും ബിഗ് ബോസിന്റെ വിജയകിരീടം ചൂടുക എന്നറിയാൻ ഇനി 100 ദിവസങ്ങൾ കാത്തിരിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ബിഗ് ബോസ് സീസൺ സിക്സ് തുടങ്ങുന്നതിനെ കുറിച്ചുള്ള അപ്‌ഡേഷനുകൾ പുറത്തിറങ്ങി തുടങ്ങുന്നത്. മുടിയൻ ബിഗ് ബോസിൽ കാഴ്ച വെക്കുന്ന പ്രകടനങ്ങൾ കാണുന്നതിന് എല്ലാ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.