അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചർ ആരെന്നറിയാമോ; ബിഗ്‌ബോസ് സീസൺ 6 മത്സരാർത്ഥി ശ്രീതു കൃഷ്ണൻറെ ജീവിത കഥ.!! Sreethu Krishnan Bigg Boss Malayalam Season 6 Contestant

0

Sreethu Krishnan Bigg Boss Malayalam Season 6 Contestant : മലയാളത്തിൽ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ അറിയാതെ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രീതു കൃഷ്ണൻ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താരം. എന്നാൽ ശ്രീതു എന്ന് പറഞ്ഞാൽ ആളുകൾക്ക് അറിയുവാനുള്ള സാധ്യത വളരെ കുറവാണ്.

എല്ലാവരുടെയും മനസ്സിൽ അലീന ടീച്ചർ എന്ന പേരിൽ ആയിരിക്കും ശ്രീതു കൃഷ്ണൻ അറിയപ്പെടുന്നത്. അലീന ടീച്ചർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായി മാറുവാൻ ശ്രീതു കൃഷ്ണൻ സാധിച്ചിട്ടുണ്ട്. പരമ്പര അവസാനിച്ചപ്പോൾ അലീന ടീച്ചറെ ഇനി കാണാൻ സാധിക്കില്ലല്ലോ എന്ന് വിചാരിച്ചു വിഷമിച്ചവർക്കുള്ള സന്തോഷ വാർത്തയാണ്.

താരത്തിന്റെ ബിഗ് ബോസിലേക്കുള്ള പ്രവേശനം. പരമ്പരയിലെ അലീന ടീച്ചർ ഇനി മുതൽ ബിഗ്ബോസ് വീട്ടിൽ മത്സരാര്ഥിയാണ്. ഏഴാമത്തെ മത്സരാർത്ഥി ആയാണ് മലയാളികളുടെ അലീന ടീച്ചർ ആയ ശ്രീതു കൃഷ്ണൻ എത്തിയിരിക്കുന്നത്. ശ്രീതു തമിഴ്നാട് സ്വദേശിയാണ്. ഇത് ഒട്ടുമിക്ക മലയാളികൾക്കും അറിയാത്ത കാര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിൽ

പങ്കുവയ്ക്കാറുണ്ട്. താരം ജനിച്ചത് എറണാകുളത്താണ് എങ്കിലും താരം പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിൽ ആണ്. തമിഴ് സീരിയൽ രംഗത്ത് തൻറെ പന്ത്രണ്ടാം വയസിൽ തന്നെ അഭിനയം ആരംഭിച്ചിട്ടുണ്ട്. സീരിയലിൽ മാത്രമല്ല ചില സിനിമകളിലും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മികച്ച നർത്തകി കൂടെയാണ് ശ്രീതു കൃഷ്ണൻ. ഒട്ടനവധി തമിഴ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായ താരം എത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.