nikhila vimal speaks about mammotty: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലെ സാലി എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമൽ. ശ്രീബാല കെ മേനോന്റെ ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും തിളങ്ങി. മലയാളത്തിൽ ഈയിടയ്ക്കിറങ്ങിയ ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലും തമിഴ് ചിത്രമായ വാഴൈയിലും ശ്രദ്ധേയമായ വേഷത്തിൽ നിഖിലയെത്തി. പ്രശസ്ത തമിഴ് സംവിധായകൻ മാരി സെൽവരാജാണ് വാഴൈയുടെ സംവിധായകൻ.
മലയാളത്തിലാവട്ടെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളോടൊപ്പമെല്ലാം നിഖില അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ ഷൂട്ടിംഗ് ദിവസത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിഖില. മമ്മൂട്ടി ലൊക്കേഷനിൽ വെച്ച് തമാശയായി റാഗ് ചെയ്യുമെന്ന് നിഖില പറഞ്ഞു. “തന്റെ നടത്തം കണ്ട് മമ്മൂക്ക വീണ്ടും വീണ്ടും നടത്തിക്കും. ഒരിക്കൽ കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ പറഞ്ഞു. നടന്നത് തെറ്റിയപ്പോൾ വീണ്ടും നടത്തിച്ചു. ഒടുവിൽ എനിക്ക് വയ്യെന്ന് പറഞ്ഞു. ” നിഖില കൂട്ടിച്ചേർത്തു. മമ്മൂക്ക നമ്മളെ ബുദ്ധിമുട്ടിക്കുന്നതെല്ലെന്നും അതെല്ലാം അദ്ദേഹം തമാശയ്ക്ക് ചെയ്യുന്നതാണെന്നും ഒരു അഭിമുഖത്തിൽ നിഖില പറഞ്ഞു.
“മമ്മൂക്ക നമ്മളെ ബുദ്ധിമുട്ടിക്കുന്നതല്ല. നമുക്ക് മനസിലാവും അതൊക്കെ തമാശയാണെന്ന്. അതിനെ റാഗിങ് എന്നൊന്നും പറയാൻ പോലും കഴിയില്ല. ഞാൻ നടക്കുമ്പോൾ കുറച്ച് കൂനിയാണ് നടക്കുക. അത് കാണുമ്പോൾ വീണ്ടും എന്നെ നടത്തിക്കും. അവിടെ നിന്ന് ഇങ്ങോട്ട് നടന്ന് വരാൻ പറയും. ” കണ്ണ് കാണാത്ത ഒരാളായിട്ട് നിനക്കൊരു റോൾ കിട്ടുകയാണെകിൽ നീ എങ്ങനെയാണ് അഭിനയിക്കുകയെന്ന് ചോദിച്ചു. കണ്ണ് കാണാത്ത ഒരാളായി അഭിനയിക്കുമെന്ന് ഞാൻ പറഞ്ഞു.
nikhila vimal speaks about mammotty
അങ്ങനെയാണെങ്കിൽ കണ്ണ് കാണാത്ത ഒരാൾ നടക്കുന്ന പോലെ അവിടെ നിന്ന് നടന്ന് വരാൻ അദ്ദേഹം പറഞ്ഞു. പക്ഷെ ഞാൻ നടന്ന് വരുമ്പോൾ അവിടെയുള്ള ആരെയെങ്കിലും നോക്കുമായിരുന്നു. കണ്ണ് കാണാത്ത നിനക്ക് എങ്ങനെയാണ് അവരെ കാണുന്നതെന്ന് മമ്മൂക്ക ചോദിക്കും. വീണ്ടും നടന്ന് വരാൻ പറയും. അങ്ങനെ കുറെ തവണ നടത്തിക്കും. അവസാനം ഞാൻ പറഞ്ഞു, എന്നെക്കൊണ്ട് പറ്റില്ല ഞാൻ ഇരിക്കുന്നുവെന്ന്. നിഖില വിമൽ പറഞ്ഞു.