അമ്മക്കൊപ്പം.!! അപ്രതീക്ഷിതമായി ലക്ഷ്മിയമ്മയുടെ വീട്ടിലെത്തി ദേവിയും ഹരിയും; മക്കളെ സ്നേഹത്തോടെ ഊട്ടി അമ്മയും.!! Santhwanam Hari and Devi with Lakshmiyamma

0

Santhwanam Hari and Devi with Lakshmiyamma : മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം. സാന്ത്വനത്തിലെ ഓരോ താരങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാന്ത്വനം പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗിരീഷ് നമ്പ്യാർ. താരത്തിൻ്റെ ഗിരീഷ് നമ്പ്യാർ എന്ന പേരിനേക്കാൾ സാന്ത്വനത്തിലെ ഹരി എന്ന പേരിലൂടെയാണ് താരം കൂടുതലും ആളുകൾക്കിടയിൽ അറിയപ്പെടുന്നത്.

സാന്ത്വനം പരമ്പര അവസാനിച്ചു എങ്കിലും ആ പരമ്പരയോടും അതിലെ ഓരോ ആളുകളോടുമുള്ള പ്രേക്ഷകരുടെ താല്പര്യം ഒട്ടും തന്നെ കുറയാതെ നിലനിൽക്കുന്നുണ്ട്. അതിൽ സാന്ത്വനത്തിലെ ഹരിയെന്ന കഥാപാത്രത്തെ ആളുകൾക്ക് എത്രമാത്രം പ്രിയങ്കരമായിരുന്നു എന്നത് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്. ഭാഗ്യലക്ഷ്മി, ഭാഗ്യജാതകം, ദത്തുപുത്രി തുടങ്ങി നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിൽ പോലും ഓരോ പാരമ്പരകളിലും മികച്ച അഭിനയം ആണ് കാഴ്ച വെച്ചിട്ടുള്ളത് എങ്കിലും സാന്ത്വനം പാരമ്പരയിലൂടെയാണ് ഗിരീഷ് നമ്പ്യാർ കൂടുതൽ അറിയപ്പെട്ടു തുടങ്ങിയതും

Santhwanam Hari and Devi with Lakshmiyamma

അതുപോലെ തന്നെ കൂടുതൽ ആരാധകരെ ലഭിച്ചതും. സാന്ത്വനം അവസാനിച്ചിട്ടും അതിന്റെ രണ്ടാം ഭാഗം വരുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പരമ്പര അവസാനിച്ചിട്ട് 1 മാസം കഴിഞ്ഞു എങ്കിലും സോഷ്യൽ മീഡിയയിൽ സാന്ത്വനം പരമ്പരയെ കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല ഇനിയും അവസാനിക്കുവാനുള്ള സാധ്യതയും ഇല്ല. അത്രത്തോളം പ്രേക്ഷക മനസിനെ പിടിച്ചുലച്ച പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ അഭിനേതാക്കൾ ഓരോരുത്തരും പ്രേക്ഷക മനസിൽ നല്ലൊരു സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോഴിതാ വൈറൽ ആയിരിക്കുന്നത് ഗിരീഷ് നമ്പ്യാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ്.

ചിപ്പിയ്ക്കും, ഗിരിജാമ്മയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഗിരീഷ് പങ്കുവച്ചിരിക്കുന്നത്. ‘ചേച്ചിയും ഞാനും കൂടി ഗിരിജാമ്മയുടെ വീട്ടിൽ ഒരു സർപ്രൈസ് സന്ദർശനം നടത്തി എന്നും അവിടെ നിന്നും മനോഹരമായ ഉച്ചഭക്ഷണവും, ഹൃദയം നിറയെ അവിസ്മരണീയമായ നിമിഷങ്ങളും നൽകി അവർ ഞങ്ങളെ അത്ഭുതപ്പെടുത്തി.’ എന്നുമാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സാന്ത്വനത്തിലെ ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെയാണ് ഗിരിജാമ്മ അവതരിപ്പിച്ചിരുന്നത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളെ എല്ലാം തന്നെ ഒരുമിച്ച് കാണാൻ സാധിച്ചതിൻ്റെ സന്തോഷമാണ് പോസ്റ്റിന് താഴെ പ്രേക്ഷകർ പങ്കുവച്ചിരിക്കുന്ന ഓരോ കമൻ്റുകളും

Leave A Reply

Your email address will not be published.