Santhwaanam serial Artists Reunion Image Viral

സാന്ത്വനം പരമ്പരയ്ക്ക് ശേഷം വീണ്ടും ഒത്തുചേർന്നു താരങ്ങൾ; സാന്ത്വനം രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ആകാംഷയോടെ ആരാധകരും.!! Santhwaanam serial Artists Reunion Image Viral

Santhwaanam serial Artists Reunion Image Viral : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം. ഏഷ്യാനെറ്റിൽ തന്നെ മികച്ച പരമ്പരകളിൽ ഒന്നായിരുന്നു ഇത്. നിരവധി ആരാധകരായിരുന്നു ഈ ഒരു പരമ്പരയക്കും അതുപോലെ തന്നെ ഇതിലുള്ള താരങ്ങൾക്കും ഉണ്ടായിരുന്നത്. പരമ്പര അവസാനിച്ചു എങ്കിൽ പോലും ആരാധകർ നിരവധിയാണ്. വീണ്ടും സാന്ത്വനം തങ്ങളുടെ മുന്നിൽ എത്തണേ എന്ന ആവശ്യമായാണ് ഓരോ ദിവസവും ആരാധകർ പറയുന്നത്.

തമിഴിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ്. ഓരോ കഥാപാത്രങ്ങളെയും തങ്ങളുടെ കുടുംബത്തിലെ സ്വന്തം ഒരാളെ പോലെയാണ് സാന്ത്വനത്തിന്റെ ഓരോ പ്രേക്ഷകരും കാണുന്നത്. പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു പരമ്പര അവസാനിച്ചു എന്നത്. ഒട്ടും തന്നെ പ്രതീക്ഷിക്കാതെയുള്ള പരമ്പരയുടെ അവസാനം തെല്ലൊന്നുമല്ല പ്രേക്ഷകരെ നിരാശപെടുത്തിയിരിക്കുന്നത്.

Santhwaanam serial Artists Reunion Image Viral

പരമ്പരയിലെ ജോഡികളായ ശിവനെയും അഞ്ജലിയെയും, ഹരിയേയും അപ്പുവിനെയും, ബാലനെയും ശ്രീദേവിയെയും എല്ലാം തന്നെ മലയാളികൾ ഓരോരുത്തരും തങ്ങളുടെ ഹൃദയത്തോട് ചേർത്തുവച്ചു കഴിഞ്ഞു. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്ചു സുഗന്ദും ലക്ഷ്മിയമ്മയും അപ്പുവിന്റെയും ഹരിയുടെയും മകളായി അഭിനയിച്ച ഇസയും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെ. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിക അനിലും ശിവൻ എന്ന കഥാപാത്രത്തെ സജിൻ, ശ്രീദേവി യായി ചിപ്പിയും ചിപ്പി തന്നെയാണ് ഈ പരമ്പരയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. കൂടാതെ ബാലൻ എന്ന കഥാപാത്രത്തെ രാജീവ് പരമേശ്വർ, അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് രക്ഷാ രാജുമാണ്. പരമ്പര കഴിഞ്ഞപ്പോൾ ഉള്ള ഓരോ താരങ്ങളുടെ വീഡിയോകളും പരമ്പര അവസാനിച്ച വിഷമങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇത് ശരിക്കും ഒരു പരമ്പര മാത്രം ആയിരുന്നില്ല അവർ ഒന്നിച്ച് ഒരു കുടുംബമായിട്ടു ജീവിച്ചിരുന്നത് എന്നാണ് ഓരോ കഥാപാത്രങ്ങളും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പരമ്പരയിലുള്ള ഓരോ താരങ്ങയും സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അച്ചു സുഖന്ധാണ് സാന്ത്വനം താരങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഈ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാന്ത്വനം പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളായ ബാലൻ, അഞ്ജലി അപർണ, എന്നിവരും ഈ ചിത്രത്തിൽ ഉണ്ട്. ഒരു റീയൂണിയൻ എന്ന അടിക്കുറിപ്പോടെയാണ് അച്ചു സുഗന്ത് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സാന്ത്വനം പരമ്പരയ്ക്ക് ശേഷം എല്ലാ താരങ്ങളും വീണ്ടും ഒന്നിച്ച ഒരു സമയം കൂടിയാണിത് എന്നും താരങ്ങൾ പറയുന്നുണ്ട്.