ഇതിപ്പോ ഏതാ ഒറിജിനൽ.!! ലാലേട്ടന് വരെ മുഖം മാറിപ്പോകും രൂപ സാദൃശ്യം; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യവുമായി പ്രണവിൻറെ അപരൻ.!! Pranav Mohanlal Dupe Prathap Gopal Video Viral

0

Pranav Mohanlal Dupe Prathap Gopal Video Viral : പ്രേഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുടെ രൂപ സാദൃശ്യമുള്ള നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പ് ഐശ്വര്യ റായുടെ അതേ രൂപ സാദൃശ്യമുള്ള അമൃത സജു സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. ഇത്തവണ ഇത്തരത്തിൽ ഏറെ ഹിറ്റായി മാറിയിരിക്കുന്നത് പ്രണവ് മോഹൻലാലിന്റെ അതെ രൂപ സാദൃശ്യമുള്ള ഒരു വ്യക്തിയാണ്.

പ്രതാപ് ഗോപാൽ എന്ന ചെറുപ്പക്കാരനാണ് പ്രണവ് മോഹൻലാലിൻറെ അതെ രൂപ സാദൃശ്യവുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനർ ആണ്. കഴിഞ്ഞ ഒരു വർഷത്തോളമായി തന്റെ പേര് വിളിക്കുന്നതിന്‌ പകരമായി മിക്ക ആളുകളും തന്നെ വിളിക്കുന്ന പേര് ആണ് പ്രണവ് എന്ന് പ്രതാപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 2022 ജൂലൈയിലാണ് ആദ്യമായി ഒരാൾ അടുത്ത് വന്ന നിങ്ങളെ കാണാൻ പ്രണവിനെ പോലെയുണ്ടെന്ന് പറയുന്നത്.

Pranav Mohanlal Dupe Prathap Gopal Video Viral

പിന്നീട് നിരവധി പേർ ഇതുപോലെ ഈ ഒരു രൂപ സാദൃശ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. പലരും തന്റെ അടുക്കൽ വന്ന് പ്രണവ് അല്ലേ എന്നും മോഹൻലാലിന്റെ മകനല്ലേ എന്നുമെല്ലാം ചോദ്യങ്ങൾ ചോദിക്കും എന്നും പ്രതാപ് പറയുന്നു. മറ്റ് ചിലർ തന്നെ പ്രണവ് ആണെന്ന് കരുതി തെറ്റിദ്ധരിച്ചു ഉദ്ഘാടനത്തിന് വിളിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരു പുരസ്‌കാരത്തിൻറെ ചടങ്ങിനു പോയപ്പോൾ നിരവധി പേരാണ് താൻ പ്രണവ് ആണെന്ന് തെറ്റിദ്ധരിച്ചു തന്നോട് സംസാരിക്കുന്നതിനായി അടുക്കലേക്ക് ഓടിവന്നത്.

എന്നാലോ തൻ പ്രണവല്ല എന്ന കാര്യം ആരോട് പറഞ്ഞാലും അവരൊന്നും വിശ്വസിക്കുകയെ ഇല്ല. ദൈവത്തിന്റെ മാജിഈ രൂപസാദൃശ്യം എന്നാണ് പ്രതാപ് അഭിമുഖത്തിൽ വ്യക്തമാക്കിരിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന പ്രതാപ് ഇപ്പോൾ അടുത്തതായി പഠിക്കുവാൻ ശ്രമിക്കുന്നത് മലയാളമാണ്. വളരേ ചുരുങ്ങിയ നിമിഷം കൊണ്ടാണ് പ്രതാപ് ആളുകൾക്കിടയിൽ ഒരു താരമായി മാറിയത്.

Leave A Reply

Your email address will not be published.